ഓണപ്പറമ്പ് എൽ പി സ്ക്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13533 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓണപ്പറമ്പ എന്ന പ്രദേശം പണ്ട് അറിയപ്പെട്ടിരുന്നത് 'വെങ്ങലോട്ട് പറമ്പ് ' എന്ന പേരിലായിരുന്നു. കാടും കുറ്റിച്ചെടികളും ഇടതൂർന്ന് നിൽക്കുന്ന പ്രകൃതിരമണീയമായ ഇവിടെ ആൾതാമസമുണ്ടായിരുന്നില്ല. ധാരാളം പൂക്കൾ നിറഞ്ഞ ഇവിടെ ഓണക്കാലത്ത് സമീപ പ്രദേശങ്ങളിൽ നിന്നും പൂ ശേഖരിക്കാൻ ആളുകൾ എത്താറുണ്ടായിരുന്നു. പിന്നീട് കാടുകൾ വെട്ടിത്തെളിച്ച് വീട് നിർമിച്ച് ജനങ്ങൾ താമസം തുടങ്ങി. ഇവിടെ താമസിക്കുന്നവരെ സമീപവാസികൾ ഓണപ്പറമ്പുകാർ എന്ന് വിളിച്ചുതുടങ്ങി. ഇതോടെ വെങ്ങലോട്ട് പറമ്പെന്ന ഈ പ്രദേശം ഓണപ്പറമ്പ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. കൂടുതൽ വായുക്കുക

ജനങ്ങൾക്ക് ആരാധന നടത്താൻ ഓണപ്പറമ്പിൽ നിർമിച്ച മുസ്ലിം പള്ളിയുടെ സമീപം ഓത്ത്പള്ളിയും ഉണ്ടായിരുന്നു. മതപഠനത്തോടൊപ്പം ഇംഗ്ലീഷും കണക്കും പഠിപ്പിക്കുന്ന കെ.പി മുഹമ്മദ് മുസ്ല്യാർ എന്ന പണ്ഡിതൻ ഇവിടെ മാഷായി ഉണ്ടായിരുന്നു എന്നും പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. ക്രാന്തദർശിയും ഭഹുഭാഷാ പണ്ഡിതനും ബഹുമുഖ പ്രതിഭയുമായ ഇദ്ധേഹം അന്നത്തെ നാട്ട് കാരണവരും മഹല്ല് മുതവല്ലിയുമായ കെ.പി അബ്ദുള്ള ഹാജിയെ നാട്ടിൽ ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത ധരിപ്പിച്ചു. സ്കൂൾ ലഭിക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യാൻ മുതവല്ലി, കെ. പി മുഹമ്മദ് മുസ്ല്യാരെ ചുമതലപ്പെടുത്തുകയും ആവശ്യമായ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു . കെ.പി മുഹമ്മദ് മുസ്ല്യാർ ജില്ലയിലെ മുസ്ലിംലീഗ് നേതാക്കൾ മുഖേന അന്നത്തെ സ്പീക്കർ കെ.എം സീതീസാഹിബുമായും. പഴയങ്ങാടിയിലുള്ള കോൺഗ്രസ് നേതാവ് ബാബുസേട്ടു മുഖേന വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.പി ഉമർക്കോയയുമായും ബന്ധപ്പെട്ടു. അങ്ങനെ 1960ൽ സ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമായി.

തുടക്കം മുതൽ കെ.പി മുഹമ്മദ് മുസ്ല്യാർ തന്നെയായിരുന്നു മാനേജർ. പിന്നീട് കൊമ്മച്ചി മുഹമ്മദ് കു‍ഞ്ഞിഹാജിയും പി.എ അബ്ദുള്ള സാഹിബും, എം.കെ അബ്ദുൽ കരീം മാസ്റ്ററും മാനേജറായി സേവനമനുഷ്ടിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം