സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ത്യശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ അകലാദ്  സ്ഥലത്തുള്ള എയ്ഡഡ്അപ്പർപ്രൈമറി വിദ്യാലയമാണ് amups  അകലാട്.എയ്ഡഡ് മാപ്പിള അപ്പെർപ്രൈമറി  സ്കൂൾ എന്നാണ് മുഴുവൻ പേര്

ചരിത്രം

ജില്ലയിലെഏറ്റവും പഴക്കമേറിയ വി വിദ്യാലയങ്ങളിൽ ഒന്നാണിത് .ത്യശ്ശൂർ ജില്ലയിലെ തീരദേശമേഖലയിലെ പുന്നയൂർ പഞ്ചായത്തിലെ അകലാട്  ദേശത്തിൽ NH 45 നോട് ചേർന്നാണ്  സ്കൂൾ സ്ഥിതിചെയുന്നത്.മത്സ്യത്തൊഴലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തിൽ ഊന്നൽ നൽകി 1936 ഇൽ ആണ് സ്കൂൾ സ്ഥാപിതമായത്.

വിദ്യാലയ ചരിത്രം

എ.എം.യു.പി.സ്കൂൾ അകലാടിൻറ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.യാതൊരു വിധത്തിലും പരിഷ്ക്കാരം എത്തിപ്പെടാത്ത ഒരു പ്രദേശമായിരുന്നു അകലാട്.ഇന്ന് കാണുന്ന അകലാടിലേക്ക് വിവിധ ഘട്ടങ്ങളായി മാറ്റങ്ങൾ വന്നു ചേരുകയായിരുന്നു.ആ മാറ്റത്തിന് ആദ്യ ചുവടുവെച്ച ഈ വിദ്യാലയ ത്തിൻറ മാനേജരായിരുന്ന മഹാമനസ്ക്കനായ ബഹുമാനപ്പെട്ട കുഞ്ഞറമുഹാജിയായിരുന്നു.15.04.1936 ൽ തുടക്കം കുറിച്ച ഈ വിദ്യാലയത്തിൽ അന്ന് 102 വിദ്യാർത്ഥികൾ ചേർന്നു എന്നതും അതിൽ തന്നെ 25 പെൺകുട്ടികൾ ഉണ്ടായിരുന്നു എന്നതും എടുത്തുപറയേണ്ട നേട്ടമാണ്.തിയ്യുണ്ണി മാസ്റ്ററായിരുന്നു പ്രധാന അധ്യാപകൻ.1മുതൽ5 വരെയുള്ള ക്ലാസ്സുകളായി ആരംഭിച്ച് പിന്നീട് മൂന്നാതരം വരെയുള്ള വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തു.പിന്നീട് ഏഴാംതരം വരെയായി പ്രവർത്തിച്ചുവരുന്നു.ഈ ചുറ്റുഭാഗത്തെ ഏകവിദ്യാലയമായിരുന്നു എ.എം.യു.പി.സ്ക്കൂൾ.അന്നും ഇന്നും ഈ നാട്ടിലെ ജനങ്ങൾക്ക് അക്ഷര വെളിച്ചം നൽകാൻ പ്രയത്നിക്കുന്ന ഈ വിദ്യാലയത്തിന് ഇപ്പോൾ 82 വയസ്സ് തികയുകയാണ്.വിദ്യാലയത്തിൻറ സ്ഥാപകമാനേജർ അന്തരിക്കുകയും പിന്നീട് അദ്ദേഹത്തിൻറ സഹായസഹകരണത്തോടെ വിദ്യാലയം മുന്നോട്ട് പോകുന്നു.ചാവക്കാട് താലൂക്കിൽ പുന്നയൂർ പഞ്ചായത്തിൽ പതിനാറാം വാർഡിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു.

വിദ്യാലയം ഇപ്പോഴത്തെ അവസ്ഥ

     2017-18 അധ്യയനവർഷത്തോടെ ഞങ്ങളുടെ വിദ്യാലയത്തെ പഴയ പ്രൗഢിയിലേക്കുയർത്തുകയെന്ന ലക്ഷ്യത്തോടെ ഒരൊറ്റ മനസ്സായ് ഒറ്റക്കെട്ടായ്,പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മുന്നേറ്റം നടത്താനായി ഹെഡ്മിനസ്ട്രസ് ടി.എൽ.ഡെയ്സി ടീച്ചറുടെ നേതൃത്വത്തിൽ പരിശ്രമിക്കുകയാണ്.

* പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന.

* ഭൗതികസാഹചര്യം ആകർഷകമാക്കൽ-മെച്ചപ്പെടുത്തൽ

* പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം

* ഗുണമേന്മയുള്ള വിദ്യാലയം

* കോർണർ പി.ടി.എ

* ജൈവ വൈവിധ്യ വിദ്യാലയം

* ലഹരി-വിമുക്ത വിദ്യാലയം

* വിദ്യാലയം-ഒരു ദേവാലയം

* കുട്ടികൾക്ക് പോഷകസമൃദ്ധമായ ആഹാരം

* ശുചിത്വ ശൗചാലയം

* ഗുണമേന്മയുള്ള വിദ്യാഭ്യാസം-അന്തർദേശീയ തലത്തിൽ

     വിദ്യാലയവും സാമൂഹ്യചുറ്റുപാടും

   വിദ്യാലയവും കുട്ടികളുമായുള്ള ബന്ധത്തിൽ കുട്ടികളുടെ സാമൂഹ്യ ചുറ്റുപാടുകൾ ആഴത്തിൽ അറിയാൻ സാധിച്ചു.ചെക്കു-ലിസ്റ്റിലൂടെ കണ്ടെത്തിയ പ്രശ്നങ്ങൾ ചുവടെ ചേർക്കുന്നു

       ഒന്നാമതായി കുട്ടികളുടെ രക്ഷകർത്താക്കൾക്ക് വേണ്ടത്ര വിദ്യാഭ്യാസം നേടിയെടുക്കുവാൻ കഴിഞ്ഞിട്ടില്ല എന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടില്ല എന്ന് മനസ്സിലാക്കുവാൻ കഴിയും.അതുകൊണ്ടുതന്നെ തങ്ങളുടെ മക്കളുടെ കാര്യത്തിലും വേണ്ടവിധത്തിലുള്ള ശ്രദ്ധവിദ്യഭ്യാസരംഗത്ത് കൊടുക്കുവാൻ അവർക്ക് കഴിയുന്നില്ല.സാധാരണഗതിയിൽ മാതാപിതാക്കൾക്ക് നേടാൻ കഴിയാത്ത വിദ്യാഭ്യാസം മക്കൾക്ക് കൊടുക്കുവാനാണ് എല്ലാവരും ചിന്തിക്കുക

ഈ ഒരാശയത്തിലേക്ക് അവരെ എത്തിക്കുകയാണ് ഏറ്റവും നല്ലമാർഗ്ഗം.

     രണ്ടാമതായി സാബത്തിക ചുറ്റുപാടാണ് അവരെ അലട്ടുന്ന പ്രശ്നം.പലമാതാപിതാക്കൾക്കും സ്ഥിരമായ വരുമാനം ഇല്ലാത്തത് കുട്ടികളെ, അവരുടെ പഠനപ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നു.കുട്ടികളുടെ പഠനം സുഖമമാക്കുന്നതിന് ഓരോ കുടുംബത്തിനും സാബത്തിക ഭദ്രത അത്യാന്താപേക്ഷിതമാണ്.അതിനായി രക്ഷിതാക്കളെ ഏതെങ്കിലും ഒരു കൈതൊഴിൽ അഭ്യസിപ്പിക്കാൻ പ്രാപ്തരാക്കാം

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ സ്ഥലം.
ഏഴു ക്ലാസ് റൂമുകൾ.
പ്രീ പ്രൈമറി ക്ലാസ്.
സ്റ്റാഫ് റൂം.
ഓഫീസ് റൂം..
അദ്ധ്യാപകർക്കു നല്ല മേശയും കസേരയും .
കുട്ടികൾക്ക് ഇരിക്കാൻ ആവശ്യമായ ബെഞ്ച് ഡസ്ക് .
ലൈബ്രറി 
മോട്ടോർ ,വാട്ടർ ടാങ്ക് ,ടാപ്പ് തുടങ്ങിയ സജീകരണങ്ങൾ.
ലാൻഡ് ഫോൺ വയ് ഫൈ എന്നിവ ഇപ്പോൾ ലഭിച്ചു .
മൂന്ന് കംപ്യൂട്ടറുകൾ .
ടോയ്‌ലറ്റ്, യൂറിനൽ.
പാചക പുര , സ്റ്റോർ .
കളി സ്ഥലം.


പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം.
ബാലസഭ.
ഗാന്ധിദർശൻ.
ഏകകോ ക്ലബ്.
വർക്ക്എക്സ്പീരിയൻസ്.
സയൻസ് ക്ലബ്.
സോഷ്യൽസയൻസ് ക്ലബ്.

മുൻ സാരഥികൾ

കെ തങ്ക  ടീച്ചർ.
കെ.കെ ലളിത  ടീച്ചർ.
എ.വി സുബ്ബെദ  ടീച്ചർ.
എൻ  പത്മിനി  ടീച്ചർ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നസീം പുന്നയൂർ
DR രാധ


നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

വിദ്യാലയത്തിലേക് എത്തുന്നതിനുള്ള വഴി ചാവക്കാട് ടൗണിൽ നിന്ന് പൊന്നാനി റോഡിൽ N H 4 6 ഇൽ അകലാട് കട്ടിലപ്പിള്ളി സമീപം വലത് വശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു {{#multimaps:10.631747,75.990889 |zoom=10}} {{#multimaps:10.635262579772123, 75.9895831346034 |zoom=18}}|

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്_അകലാട്&oldid=1337327" എന്ന താളിൽനിന്ന് ശേഖരിച്ചത്