കുറുവ യു പി സ്കൂൾ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
'''''''കുറുവ ,കാഞ്ഞിര ,കടലായി,അവേര എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട കരാറിനകം എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്തെ വിദ്യാകേന്ദ്ര മായിരുന്നു ഈ വിദ്യാലയം .
''''ചന്ദൻ ആയത്താർ ,കുഞ്ഞിരാമൻ മാസ്റ്റർ .കണ്ണൻ മാസ്റ്റർ കാട്ടാമ്പള്ളി ,എന്നീ മൂന്നു പേരുടെ തോട്ടട തോണിയൊട്ടു കാവിൽ നിന്നുള്ള കൂട്ടായ്മയാണ് കുറുവയിൽ ഒരു സ്കൂൾ സ്ഥാപിക്കുകയെന്നത് . തുടർന്ന് സ്കൂളിന് ആവശ്യമായ സ്ഥലം ചന്ദ്രൻ ആയത്താർ നൽകി .കുഞ്ഞിരാമൻ മാസ്റ്റർ മാനേജർ ആയി സ്കൂൾ ആരംഭിക്കുകയും ചെയ്തു .ആദ്യകാല അദ്ധ്യാപകർ കണ്ണൻ മാസ്റ്റർ ,മാധവി ടീച്ചർ ,അനന്ദൻ മാസ്റ്റർ ,ഗോപാലൻ മാസ്റ്റർ,കുഞ്ഞമ്പു മാസ്റ്റർ ,ചെറിയ അനന്ദൻ മാസ്റ്റർ എന്നിവർ ആയിരുന്നു
.തുടർന്ന് സുമിത്ര ടീച്ചറുടെ പക്കൽ നിന്നുമാണ് കരാറിനകം എഡ്യൂക്കേഷൻ സൊസൈറ്റി ഈ വിദ്യാലയം വാങ്ങുന്നത് .പ്രഗൽഭരായ ധാരാളം അദ്ധ്യാപകർ ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് അറിവിന്റെ ദീപം പകർന്നു നൽകിയിട്ടുണ്ട്.'''' കെ ആർ കെ കാഞ്ഞിര എന്ന് അറിയപ്പെടുന്ന കുഞ്ഞിരാമൻ മാസ്റ്റർ പ്രസിദ്ധ കവി ആയിരുന്നു ,പ്രസിദ്ധ ചിത്രകാരനായിരുന്ന ആന്ദ്രപ്പള്ളി ഗോവിന്ദൻ മാസ്റ്റർ ,ഭരതൻ മാസ്റ്റർ .കുറുപ്പുമാഷ് എന്നിവർ ഇവരിൽ ചിലരാണ് .ധാരാളം കുട്ടികൾ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട്