ക്രിസ്തുരാജ എൽ. പി. എസ്./ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Psvengalam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് കോർപ്പറേഷനിലെ പന്ത്രണ്ടാം വാർഡിൽപെട്ട മലാപ്പറമ്പിൽ ആഗോള വ്യാപകമായി പ്രവർത്തിക്കുന്ന ഈശോ സഭയുടെ കേരള പ്രവിശ്യയുടെ ആസ്ഥാനമായ ക്രൈസ്റ്റ് ഹാളിന്റെ അനുബന്ധ സ്ഥാപനമായ ക്രിസ്തുരാജ എൽ.പി സ്കൂൾ കണ്ണൂർ തൃശൂർ ബൈപ്പാസിന്റെ പടിഞ്ഞാറായും കോഴിക്കോട് വായനാട് റോഡിന്റെ വടക്കു ഭാഗത്തായും ഇഖ്‌റ ആശുപത്രിയുടെ എതിർവശത്തായി സ്ഥിതിചെയ്യുന്നു ഈശോ സഭ വൈദികരുടെ മാനേജ്‌മെന്റിനു കീഴിലാണ് ഈ വിദ്യാലയം .

ഈശോ സഭാംഗങ്ങളുടെ പരിശീലന കേന്ദ്രമായി 1933 ൽ ക്രൈസ്റ്റ് ഹാൾ സ്ഥാപിതമായി ക്രമേണ ഈശോ സഭയുടെ സാമൂഹ്യ പ്രവർത്തനങ്ങൾ മലാപ്പറമ്പ് പ്രദേശത്ത് വ്യാപിക്കാൻ ആരംഭിച്ചു ഇറ്റലിയിൽ നിന്നുവന്ന ഈശോ സഭ മിഷണറിമാരായ ഫാദർ .ഫോറോളിയും ഫാദർ .ചൊദോത്തിയും ചേർന്ന് രക്ത സാക്ഷിയായ വിശുദ്ധ ജസ്റ്റിന്റെ നാമത്തിൽ 1943 ൽ ക്രൈസ്റ്റ് ഹാളിനോടുചേർന്ന് ഒരു കുരിശുപള്ളി സ്ഥാപിച്ചു . ഈ പ്രദേശത്തെ സാധാരണക്കാരിലും പാർശ്വവൽക്കരിക്കപ്പെട്ടവരിലും വിദ്യയുടെ വെളിച്ചം പകരാനും അജ്ഞത അകറ്റാനും അവരുടെ കുട്ടികളുടെ സമഗ്ര വളർച്ചയും ലക്ഷ്യമിട്ടുകൊണ്ട് ആ പള്ളിയുടെ ഒരു ഭാഗം കർട്ടനിട്ട് വേർതിരിച്ച് ഒരു ക്ലാസ്സ്മുറി മാത്രമായി ക്രിസ്തുരാജ സ്കൂൾ സ്ഥാപിച്ചു . 1945 ഓടെ റവ. ഫാദർ ബോനിഫസ് ഡിസൂസ .എസ്.ജെ യുടെ ശ്രമഫലമായി സ്കൂളിനുമാത്രമായി കെട്ടിടം പണിയുകയും അംഗീകാരത്തിന് അപേക്ഷിക്കുകയും ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകളുള്ള വിദ്യാലയമായി അംഗീകാരം ലഭിക്കുകയും ചെയ്തു .

ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ഈശോ സഭയുടെപ്രവർത്തന മണ്ഡലത്തിൽ ഒരു പ്രൈമറി സ്കൂളായി ഒതുങ്ങിപോയ ക്രിസ്തുരാജ എൽ.പി .സ്കൂളിന്റെ പ്രവർത്തനങ്ങൾ വളരെയേറെ ശ്ലാഘനീയമാണ് സാമ്പത്തികമായും സാംസ്കാരികമായും ഉയർന്ന നിലവാരം പുലർത്തുന്ന ഈ പ്രദേശത്തെ ജനങ്ങൾക്കിടയിൽ നിന്ന് സാധാരണക്കാരെ ഉന്നം വച്ചുകൊണ്ട് അവരുടെ കുട്ടികളിൽ വിജ്ഞാനത്തിന്റെ പൊൻകിരണം പരത്തി മുന്നേറുകയാണ് ഈ സ്കൂൾ ചുറ്റുപാടും ഹൈടെക് സ്കൂളുകളും തുടർ വിദ്യാഭ്യാസ സൗകര്യങ്ങളും വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ അവയോടൊക്കെ കിട പിടിച്ചുകൊണ്ട് സിറ്റിയിലെ തന്നെ ഒരു മികച്ച എൽ.പി സ്കൂളായി നിലനിൽക്കുന്നത് ഇവിടുത്തെ പഠന പാഠ്യേതര പ്രവർത്തനങ്ങളുടെ മികവുകൊണ്ട് മാത്രമാണ്. സാമ്പത്തിക പിന്നോക്ക അവസ്ഥയിൽ ഉള്ളവർക്ക് പ്രത്യേക പരിഗണന നൽകി എല്ലാവരുടെയും സമഗ്ര വ്യക്തിത്വ രൂപീകരണത്തിൽ പങ്കാളിയാവാൻ ഈ കലാലയത്തിനു കഴിയുന്നു .ദൈവാനുഭവം , നീതിബോധം ,ആർദ്രത , സത്യം ,സ്നേഹം ,നീതി,സമാധാനം ,ജീവിത ലാളിത്യം , ജീവനോടും പ്രകൃതിയോടുമുള്ള ആദരവും സ്നേഹവും എന്നീ അടിസ്ഥാന മൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കുവാനും ഇവിടുത്തെ മാനേജ്മെന്റും അധ്യാപകരും ശ്രമിക്കുന്നു .74 വർഷങ്ങൾ പിന്നിടുമ്പോൾ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ വിദ്യയുടെ പ്രകാശത്തിലേക്ക് കൈ പിടിച്ചുനയിക്കാനും വളർച്ചയുടെ പടവുകൾ കയറ്റിവിടാനും ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്