ജി.എച്ച്. എസ്സ്.എസ്സ് പുതുപ്പാടി
ജി.എച്ച്. എസ്സ്.എസ്സ് പുതുപ്പാടി | |
---|---|
വിലാസം | |
പുതുപ്പാടി കോഴിക്കോട് ജില്ല | |
സ്ഥാപിതം | 03 - 09 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-11-2016 | 47088 |
കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി ടൗണില്‍ നിന്നും 11 കിലോ മീറ്റര്‍ മാറി പുതുപ്പാടിയില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് 'പുതുപ്പാടി ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'. ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ സ്ഥിതി ചെയ്യുന്നഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പുതുപ്പാടി ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ 1974 സപ്തംപര‍് 3ന് പ്രവര്‍ത്തനമാരംഭിച്ചത് നാഷനല്‍ഹൈവേ 212ലെ ഇരുപത്തിയഞ്ചാം മൈലില്‍പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒരു മദ്രസയിലാണ്. 1974ല്‍ കേരള സര്‍ക്കാര് 110 സ്കൂളുകള്‍അനുവദിച്ചതില്‍ഒന്നാണ് പുതുപ്പാടി ഗവണ്‍മെന്‍റ് ഹൈസ്കൂള്. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ പഞ്ചായത്ത് ബസാറിലാണ് ഹൈസ്കൂള്‍സ്ഥിതി ചെയ്യുന്നത് .1974 സപ്തംപര്‍ 4 ന് താമരശ്ശേരി ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ഹെഡ്മാസ്റ്ററായ ശ്രീ ചന്ദ്രശേഖരന്‍നായര്‍, സി.വി. കുഞ്ഞുമോന്‍എന്നകുട്ടിയെ ചേര്‍ത്തുകോ ണ്ടാണ് പ്രവര്‍ത്തനമാരംഭിച്ചത്.കേവലം 96 കുട്ടികളുമായാണ് ആദ്യബാച്ച് ആരംഭിച്ചത്.1976 ലാണ് മദ്രസയില്‍നിന്നംഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് സ്കൂള്‍ മാറിയത്. സ്കൂളിന് സുരക്ഷിതമായ കെട്ടിടമില്ലാത്തതുകൊണ്ട് ആദ്യബാച്ച് എസ്.എസ്.എല്‍സി പരീക്ഷ താമരശ്ശേരി ഗവണ്‍മെന്‍റ് ഹൈസ്കൂളിലാണ് നടത്തിയത്. മുന്‍മന്ത്രിമാരായപി.പി. ഉമ്മര്‍കോയ, സിറിയക് ജോണ്‍എന്നിവര്‍സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി സേവനം ചെയ്തവരാണ്. ഇപ്പോള്‍ഉറപ്പുള്ള 5 കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലായി മുപ്പത്തിയഞ്ചോളം മുറികളിലായിട്ടാണ് സ്കൂള്‍പ്രവര്‍ത്തിക്കുന്നത്. സ്കുളിന്റെ ഹയര്‍സെക്കണ്ടറി വിഭാഗം ഹൈസ്കൂളില്‍നിന്നും രണ്ട് കിലോമീറ്റര്‍അകലെ 'ചമ്മരംപറ്റ' എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങള്‍
നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ.ആര്‍.സി
- .
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കേരള സര്‍ക്കാര്‍ സ്ഥാപനം. വിദ്യഭ്യാസ വകുപ്പിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ Headmaster Sri ABDUL NAZIR P.T.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീദേവി | മൊയ്തീന്‍ കുഞ്ഞി | ശ്രീധരി | ഫാത്തിമ | അബ്ദുല്‍ ഖാദര്‍| ഉമ്മര്‍ | സുലൈമാന്‍ |കുഞ്ഞമ്മ |ലില്ലിക്കുട്ടി തോമസ് | | | | | | |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കിഷോര് കുമാര്-ദേശീയ ജൂനിയര്‍ വോളിബോള് ടീം ക്യാപ്റ്റന്‍
- മഞ്ജു പൗലോസ്-
- സിബി സബാസ്റ്റ്യന്‍-ശാസ്ത്രജ്ഞന്‍
- നംഷീല.ടി.ടി-ദേശീയ ക്രോസ് കണ് ട്രീ സ്വര്ണമെഡല്‍ ജേതാവ്
- ജംഷീന അഷറഫ് - ഇന്‍റര്‍ യൂണിവേഴ് സിറ്റി മാരത്തോണ്‍ റിക്കാര്‍ഡ്
- ആല്‍ഫി അഷ്റഫ്-ദേശീയ ക്രോസ് കണ് ട്രീ സ്വര്ണമെഡല്‍ ജേതാവ്
വഴികാട്ടി
<googlemap version="0.9" lat="11.47849" lon="75.999706" zoom="16" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.479793, 76.002367, GHSS Puthuppadi GHSS Puduppadi </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|