എ എം എൽ പി എസ് വള്ളിക്കാപ്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
09:25, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18558 (സംവാദം | സംഭാവനകൾ)

ചരിത്രം

മലപുറം ജില്ലയിലെ ഏറനാട് താലൂക്കിലെ 4 നദികളാൽ അതിർത്തി പങ്കിടുന്ന പാണ്ടിക്കാട് പഞ്ചായത്തിലെ ചരിത്ര പ്രാധാന്യം അർഹിക്കുന്ന പ്രദേശങ്ങളിലൊന്ന്. വള്ളിക്കാപറമ്പ്. നിരന്നപറമ്പ് എണ്ണ പേരിലും അറിയപ്പെട്ടുരുന്ന പ്രദേശം.മമ്പുറം തങ്ങളുടെ നിർദേശപ്രകാരം മമ്പുറം ബീക്കാപ്പള്ളിയിൽ നിന്നും കുടിയേറി പാർത്തവരാണ് ഇവിടത്തുകാർ. തങ്ങളുടെ നിർദേശപരകാരമാണ്  കിഴക്കൻ എറണാട്ടിലെ ഫലപുഷ്ട്ടമായ മണ്ണും മറ്റു ഭൗതിക സാഹചര്യങ്ങളും നിറഞ്ഞ ഈ പ്രദേശത്തേക്ക് ആളുകളെ ആകർഷിപ്പിച്ചത്. ഇവിടേക്ക് വന്ന കുടുംബങ്ങളിൽ ഭൂരിപക്ഷം ആളുകളും ,കർഷകർ തന്നെയായിരുന്നു. ഇവരുടെ കഠിനാദ്വാനവും ആശ്രാന്ത പരിശ്രമവും മികച്ച കർഷകർ എന്ന ഖ്യാതിയും ഇവരെ തേടിയെത്തി. ആ കാലഘട്ടത്തിൽ തന്നെ ഇവടത്തെ ജനങ്ങൾ അറിവിനായുള്ള പ്രവർത്തനം ആവേശത്തോടെയായിരുന്നു കണ്ടിരുന്നത്. വിദ്യാഭ്യാസം ആർജ്ജിക്കാൻ എല്ലാവരും ഒറ്റ മനസ്സോടെ തന്നെ പ്രവർത്തിച്ചു. വീടുകളിലും താൽക്കാലികമായുണ്ടാക്കിയ ഓല ഷെഡ്ഡുകളിലും അവർ ഒത്തു ചേർന്ന് അറിവിന്റെ ആദ്യാക്ഷരം നുകർന്നു. സ്വാതന്ത്ര ലബ്ദിക്കു മുമ്പ് തന്നെ ഈ പ്രദേശത്തുകാർ ആധുനിക വിദ്യാഭ്യാസത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരുന്നു എന്ന് സാരം. ഏറെ പരിശ്രമങ്ങളക്കും മുറവിളികൾക്കുമൊടുവിലാണ്  നാട്ടുകാരുടെ ചിരക്കാല സ്വപ്നമായിരുന്ന  ഒരു വിദ്യാഭ്യാസം സ്ഥാപനം വള്ളിക്കപറമ്പിൽ പ്രവർത്തനം ആരംഭിച്ചത്. വള്ളിക്കപറമ്പിലെ നിസ്വാർത്ഥ സേവകനായിരുന്ന മൊയ്‌ദീൻ മുസ്ലിയാർ 1935 ലാണ് ഈ വിദ്യാഭ്യാസം വിപ്ലവത്തിന്നു തുടക്കം കുറിച്ചത്. ആളുകൾക്ക് പ്രാർത്ഥനാ നിർവഹിക്കുവാനുള്ള പള്ളിയും അതിനോടൊപ്പം തന്നെ ഒരു മദ്രസയും അദ്ദേഹം സ്വന്തം ചെലവിൽ നിർമിച്ചു നൽകി. ഈ മദ്രസ്സയിലായിരുന്നു പതിറ്റാണ്ടുകളായി  സ്കൂൾ പ്രവർത്തിച്ചിരുന്നത്. താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം പുതിയ സ്വപ്നങ്ങളുമായി പ്രകൃതി രാമണീയവും ഭൗതിക സാഹചര്യങ്ങളുമുള്ള പുതിയ കെട്ടിടത്തിൽ 2012 മുതൽ പ്രവർത്തനം ആരംഭിച്ചു. തുടർന്നങ്ങോട്ട് എ. എം.എൽ. പി. എസ് വള്ളിക്കാപറമ്പ് പാണ്ടിക്കാട് പഞ്ചായത്തിലെ അറിയപ്പെടുന്ന സ്ഥാപനമായി മാറാൻ അതികം സമയം വേണ്ടി വന്നില്ല. പാട്യ പാദ്യതര വിഷയങ്ങളിൽ ഇവടത്തെ കുട്ടികൾ മുന്നേറിക്കൊണ്ടിരിക്കുന്നു.കർഷകരും , കൂലി പണിക്കാരും ,ഗൾഫ് മേഖലയിൽ ഉള്ള വരുമാണ് ഈ പ്രദേശത്ത് ഏറെയും ഉളളത് . പരേതനായ വി.പി. കുഞ്ഞലവി സാഹിബായിരുന്നു ഇവിടുത്തെ ആദ്യകാല മാനേജറും ,അധ്യാപകനും . ആവിശ്യത്തിന് Toilet ,കുടിവെളള സൗകര്യങ്ങൾ , ചുറ്റുമതിൽ , ഫർ ണ്ണിച്ചറുകൾ , വൈദ്യുതി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇന്ന് ഈ സ്ക്കൂളിനുണ്ട് .

ഭൗതികസൗകര്യങ്ങൾ

  • 35സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നയത്‌
  • എല്ലാ ക്ലാസ്സുകളും ഹൈടെക് ആയി മാറി.
  • ശുദ്ധമായ കുടിവെള്ള സ്രോതസ്സ്
  • വിശാലമായ ക്ലാസ്സ്‌ ലൈബ്രറി
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്ക് പ്രത്യേകം മൂത്രപുരകളും ടോയ്‌ലെറ്റുകളും
  • കുട്ടികളുടെ യാത്രാ ക്ലെഷം പരിഹരിക്കാനായി  സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് വാഹന സൗകര്യം
  • ആധുനികമായ പാചകപുര
  • 2019-20 അധ്യയന വർഷത്തിൽ ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 4 ക്ലാസ്സ്‌ മുറികളും ഹൈടെക് ആക്കി. ▫️വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്

ക്ലബ്ബുകൾ

വിദ്യാരംഗം,സയൻസ്,മാത്സ്,ആരോഗ്യം,ഇംഗ്ലീഷ്

ചിത്രശാല

വഴികാട്ടി

{{#multimaps: 11.10445,76.2184306 | width=800px | zoom=16 }}