ഉപയോക്താവിന്റെ സംവാദം:MTLPSOLIKKAL

Schoolwiki സംരംഭത്തിൽ നിന്ന്

Latest comment: 28 ജനുവരി 2017 by New user message

നമസ്കാരം MTLPSOLIKKAL !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 13:15, 28 ജനുവരി 2017 (IST)Reply[മറുപടി]

ചരിത്രം

ഓലിക്കൽ എം.റ്റി.എൽ.പി സ്ക്കൂൾ 24 -10 -1107 ൽ ഒന്നും രണ്ടും സ്റ്റാൻഡേർഡുകൾ ഉള്ള ഒരു അപൂർണ പ്രൈമറി സ്ക്കൂൾ ആയി സ്ഥാപിതമായി. 1109 -ൽ മൂന്നാം സ്റ്റാൻഡേർഡും 1111 -ൽ നാലാം സ്റ്റാൻഡേർഡും അനുവദിച്ച് ഒരു പൂർണ്ണ പമറി സ്ക്കൂൾ ആയി ഉയർന്നു വരികയും ചെയ്തു.ഈ സ്ക്കൂൾ അനുവദിച്ച് കിട്ടുന്നതിലേക്ക് അതാതു കാലങ്ങളിൽ മാനേജരന്മാരായി ഇരുന്നിട്ടുള്ള വന്ദ്യദിവ്യശ്രീമാന്മാരായ വി.റ്റി. ചാക്കോ കശ്മീശാ, വി.പി. മാമ്മൻ കശ്ശീശാ എന്നിവർ വളരെ പ്രയത്നിച്ചിട്ടുള്ളവരുടെ കൂട്ടത്തിൽ ഉള്ള വരാണ്. അതാതു കാലങ്ങളിൽ നിയമിതരായിട്ടുള്ള അധ്യാപകരുടെയും സ്ഥലവാസികളുടേയും സഹകരണം കൊണ്ട് പ്രാരംഭകാലത്ത് ഒരു ഷെഡിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1962-ൽ താൽക്കാലിക കെട്ടിടം മാറ്റി സ്ക്കൂൾ പുതുക്കിപ്പണിയു സാധിച്ചു. കെട്ടിടം ഓട് ഇട്ട് തറ വാർത്ത് ഭംഗിയാക്കയും ചെയ്തു.ഓലിക്കൽ ചെറിയാൻ ചെറിയന്റെയും ചെമ്പകത്തിനാൽ കൊച്ചിട്ടി മാമ്മന്റേയും പേരിൽ 988 25 സെന്റ് സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്ഥലവാസികളിൽ 95% ഹിന്ദുക്കൾ ആണ് അവരുടെ ഇടയിൽ ഒരു സ്ക്കൂൾ സ്ഥാപിക്കുന്നതിന് കഠിനാദ്ധ്വാനം ചെയ്തിട്ടുള്ളവരിൽ പ്രധാനികൾ ആണ് ഓലിക്കൽ ശ്രീ. ചെറിയാൻ ചെറിയാനും ശ്രീ കൊച്ചിട്ടി മാമ്മനും പുള്ളോലിക്കൽ ശ്രീ. ഏബ്രഹാം ദാനമായി കൊടുത്തിട്ടുള്ള സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

മുൻ അധ്യാപകർ

ഈ സ്ക്കൂളിൽ വിവിധ കാലയളവുകളിലായി സർവ്വശ്രീ. എം.റ്റി. ചെറിയാൻ ചെമ്പകത്തി നാൽ, ഇ.എം. തോമസ് അടിമുറിയിൽ, ചെറിയാൻ ഏബ്രഹാം ഓലിക്കൽ, കെ.എസ്. സഖറിയ, കെ.വി. ജോർജ്ജ്, എം.എം. ഉമ്മൻ, ശ്രീമതി അമ്മിണിക്കുട്ടി ഏബ്രഹാം, വൈ. ഏബ്രഹാം, ശ്രീമതി പി .ജെ. ഏലിയാമ്മ (സർവ്വീസിലിരിക്കെ 1993 ജനുവരി 15-ന് നിര്യാതയായി) ശ്രീ. റ്റി.ഒ. തങ്കച്ചൻ,ശ്രീമതി വത്സമ്മ വർഗീസ് ,ശ്രീമതി മോളി സക്കറിയ എന്നിവർ പ്രഥമ അധ്യാപകരായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.2020 ജൂൺ മുതൽ ശ്രീമതി മിനി വറുഗീസ് ഹെഡ്മിസ്ട്രസ്സ് ആയി പ്രവർത്തിയ്ക്കുന്നു