അക്ഷരശ്ലോകസദസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
21:54, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsskidangoor (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി 2008 മുതൽ പ്രവർത്തിച്ചു വരുന്ന ഒന്നാണ് കാവ്യാഞ്ജലി അക്ഷരശ്ലോക വേദി ഭാഷാ പഠനം മികച്ച രീതിയിൽ നടത്തുന്നതിനും സാഹിത്യകൃതികൾ പരിചയപ്പെടുന്നതിനും ഉച്ചാരണശുദ്ധി ആസ്വാദന ശീലം കാവ്യാലാപന ശീലം എന്നിവ വളർത്തുന്നതിലൂം അക്ഷരശ്ലോകപഠനം വലിയ പങ്കാണ് വഹിക്കുന്നത്. കുട്ടികളുടെ ഓർമ്മശക്തിയും ബുദ്ധിശക്തിയും ഏകാഗ്രതയെയും സ്വാധീനിക്കാൻ അക്ഷരശ്ലോക പഠനത്തിന് സാധിക്കും. 2008 മുതൽ ശ്ലോക പരിശീലനം നേടിവരുന്ന കാവ്യാഞ്ജലി അക്ഷരശ്ലോക വേദിയിലെ അംഗങ്ങൾ നിരവധി വേദികളിൽ അക്ഷരശ്ലോകസദസ്സ് അവതരിപ്പിക്കുകയും നിരവധി  മത്സരങ്ങളിൽ സമ്മാനാരർഹരാകുകയും  ചെയ്തിട്ടുണ്ട്.

"https://schoolwiki.in/index.php?title=അക്ഷരശ്ലോകസദസ്സ്&oldid=1332432" എന്ന താളിൽനിന്ന് ശേഖരിച്ചത്