എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2021-2022 ലെ പ്രവർത്തനങ്ങൾ
സ്കൂൾതല വാക്സിനേഷൻ
പതിനഞ്ചു വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് (2007 നോ അതിനു മുമ്പോ ജനിച്ച കുട്ടികൾ)വാക്സിനേഷൻ എടുക്കണമെന്ന കോവിഡ് ഉന്നത തല യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായിരത്തി ഇരുപത്തിരണ്ട് ജനുവരി പതിനെട്ടാം തീയതി രാവിലെ പത്തു മണിമുതൽ ഈ സ്കൂളിലെ നിർദ്ദേശിച്ച പ്രായപരിധിയിൽപ്പെട്ട മുന്നൂറ്റിമുപ്പത്താറു കുട്ടികളിൽ ഇരൂന്നൂറ്റിപ്പത്തു കുട്ടികൾക്ക് വാക്സിൻ ലഭിക്കുകയുണ്ടായി.ക്ലാസ് മുറികൾ സജ്ജീകരിച്ചാണ് വാക്സിനേഷൻ പ്രവർത്തനങ്ങൾ നടന്നത്.നോഡൽ ഓഫീസറായ കമൽരാജ് ടി ആറിനോടൊപ്പം ഡാറ്റാഎൻട്രി പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ദീപ എസ് ജി ,മിനി ടി എസ് , നിധിൻ വി പി, പി കെ ഭാസി എന്നിവരും നേതൃത്വം നൽകി.വാക്സിനേഷനുശേഷം അരമണിക്കൂർ സമയം കുട്ടികളെ ഒബ്‍സർവേഷൻ നടത്തി രക്ഷകർത്താക്കളോടൊപ്പം അയക്കുകയാണുണ്ടായത്.മൂലംങ്കുഴി അർബൻ പ്രൈമറി ഹെൽത്ത്സെന്ററിലെ ഡോ.ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ മൂന്ന് നഴ്സുമാരും ആശാവർക്കറും ചേർന്നാണ് വാക്സിനേഷൻ നടപടികൾ പൂർത്തീകരിച്ചത്.പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിച്ച ക്യാമ്പ് ഉച്ചക്ക് രണ്ടു മണിയോടുകൂടി അവസാനിച്ചു.
-
ഡാറ്റാ എൻട്രി
-
വാക്സിനേഷനു വിധേയനാകുന്ന കുട്ടി
-
നിരീക്ഷണത്തിന് വിധേയനാകുന്ന കുട്ടി
-
വാക്സിനേഷൻ ടീം