നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/വിദ്യാരംഗം
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർത്ഥികളിലെ സർഗാത്മകതയെ പരിപോ ഷിപ്പിക്കാനായി വിദ്യാരംഗം സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .കഥ ,കവിത ,നിരൂപണം ,ചിത്രകല ,നാടോടി സംഗീതം എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേകം പരിശീലനം നൽകി വരുന്നു. ഈ മേഖലകളിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി. എഴുത്തുകൂട്ടം ,വരകൂട്ടം, പാട്ടുകൂട്ടം എന്നീ കൂട്ടായ്മകൾ വെള്ളിയാഴ്ച്ച തോറും സംഘടിപ്പിച്ചു വരുന്നു .കുട്ടികൾ അവരുടെ സൃഷ്ടികൾ പരസ്പരം അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു .വിദഗ്ദരായ പലിശീലകരുടെ സാന്നി ധ്യവും സഹായവും പരിശീലനങ്ങൾക്ക് മാറ്റുകൂട്ടുന്നു . വിദ്യാരംഗത്തിൻ്റെ സബ് ജില്ല -ജില്ല -സംസ്ഥാന ക്യാമ്പുകളിൽ നിരവധി കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് .വായന ദിനവുമായ് ബന്ധപ്പെട്ട് ബസ് സ്റ്റാൻ്റുകളിൽ വായനശാലകളൊരുക്കിയും അക്ഷര മരങ്ങൾ തയ്യാറാക്കിയും റീഡിംഗ് തീയേറ്റർ മാർച്ച് നടത്തിയും മാധ്യമ ശ്രദ്ധ നേടുകയുണ്ടായി. നഗരത്തിലെ വിവിധ ഇടങ്ങളിൽ ,ഗ്രാമങ്ങളിൽ നാടകങ്ങൾ അവതരിപ്പിച്ച് സ്കൂൾ വിദ്യാരംഗം യൂണിറ്റ് സംസ്ഥാന ശ്രദ്ധ പിടിച്ചുപറ്റി .ട്രെയിനിൽ യാത്ര ചെയ്തും റെയിൽവേ പ്ലാറ്റ്ഫോമുകളിലും നാടകവും പാട്ടും വായനയുമായി നടത്തിയ കൂകൂ കൂ വായന ത്തീ വണ്ടി എന്ന പരിപാടിക്ക് പുതുമയും വ്യത്യസ്തതയും കൊണ്ട് മാധ്യമ പിന്തുണ കിട്ടി .സാഹിത്യ പ്രവർത്തക സഹകരണ സംഘം പത്തനംതിട്ടയിൽ നടത്തിയ പുസ്തക മേളയിൽ പുസ്തകങ്ങളെ കഥാപാത്രങ്ങളാക്കി കൊണ്ടുള്ള ലൈവ് തിയേറ്റർ ഷോയിൽ ജില്ലാ കളക്ടർ പങ്കാളിയായപ്പോൾ അത് മാധ്യമങ്ങൾ ഏറ്റെടുത്തത് വിദ്യാരംഗത്തിൻ്റെ ഹൃദ്യമായ അനുഭവമായിരുന്നു . 2002 മുതൽ മലയാളം അധ്യാപകനും നാടക പ്രവർത്തകനുമായ മനോജ് സുനിയാണ് സ്കൂൾ വിദ്യാരംഗം കൺവീനറായി പ്രവർത്തിച്ചുവരുന്നത്