AUPSKUTTIYODE/ഭൗതികസൗകര്യങ്ങൾ
1. കെട്ടിടം :- ഓടുമേഞ്ഞ 3 കെട്ടിടങ്ങളിലായി 11 ക്ലാസുകൾ പ്രവർത്തിക്കുന്നു. ഓഫീസ് /സ്റ്റാഫ് റൂം,ലൈബ്രറി,സ്റ്റോറും എന്നിവ ഒറ്റ കെട്ടിടത്തിലാണ് നിലവിൽ സ്ഥിതി ചെയ്യുന്നത്. പ്രധാന കെട്ടിടവും ഓഫീസ് കെട്ടിടവും മാത്രമാണ് വൈദ്യുതീകരിച്ച ഉള്ളത്.വിശാലമായ കോമ്പൗണ്ടിൽ ചുറ്റുമതിലും ഗേറ്റും ഉണ്ട്. 2. ക്ലാസ് മുറികൾ :- യഥേഷ്ടം കാറ്റും വെളിച്ചവുമുള്ള ക്ലാസ് മുറികളാണ് നിലവിലുള്ളത്.പ്രധാന കെട്ടിടത്തിലെ 6 ക്ലാസ് മുറികളിൽ ഫാൻ,ലൈറ്റ് സൗകര്യങ്ങളുണ്ട്. എല്ലാ ക്ലാസ്സുകളും അടച്ചുറപ്പുള്ള താണ്.മിനുസപ്പെടുത്തിയ തറയും വിശാലമായ വരാന്തയും റാമ്പ് റെയിൽ സൗകര്യവുമുണ്ട്.ആവശ്യത്തിന് ഫർണിച്ചറുകൾ എല്ലാ ക്ലാസുകളിലും ഉണ്ട്.ബാക്കിയുള്ള ക്ലാസ് മുറികൾ കൂടി വൈദ്യുതീകരിച്ച ഫാനുകളും മറ്റു സൗകര്യങ്ങളും സജ്ജീകരിക്കാൻ ഉള്ള ശ്രമങ്ങൾ നടന്നുവരുന്നു. 3. കുടിവെള്ള സൗകര്യം :- കിണറും വെള്ളം സംഭരിക്കാൻ ആയി രണ്ട് ടാങ്കുകളും നിലവിലുണ്ട്. എല്ലാ കുട്ടികൾക്കും തിളപ്പിച്ചാറിയ ജലം ലഭ്യമാക്കാനുള്ള സംവിധാനം നിലവിലുണ്ട്. 4. കളിസ്ഥലം :- വിശാലവും നിരപ്പായ തുമായ കളിസ്ഥലം നിലവിലുണ്ട്. ഷട്ടിൽ കോർട്ട്, ഗോൾപോസ്റ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.ചെറിയ കുട്ടികൾക്കായി (പ്രീപ്രൈമറി ഒന്ന്,രണ്ട്)പ്രത്യേക ഉപകരണങ്ങളും തണലുള്ള പ്രത്യേക കളിസ്ഥലവും ഉണ്ട്.