എ. എം. എം. ഹൈസ്കൂൾ ഓതറ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:07, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37015 (സംവാദം | സംഭാവനകൾ) ('സാമൂഹിക അവബോധം വളർത്തുന്നതി നും, പൗരധർമ്മം മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹിക അവബോധം വളർത്തുന്നതി നും, പൗരധർമ്മം മനസ്സിലാക്കി ജീവിക്കുന്നതിനും, രാഷ്ട്രത്തോടുള്ള കടമ മനസ്സിലാക്കുന്നതിനും, പൗരാവകാശങ്ങളെ പറ്റി അവബോധമുള്ളവരായി മാറുന്നതിനും ആയി കുട്ടികളെ ഒരുക്കി എടുക്കുന്നതിനായി പ്രവർത്തിക്കുന്ന ഒന്നാണ് ഓതറ എ എം എം ഹൈസ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ്. ഹിരോഷിമാ ദിനം ഭരണഘടനാ ദിനം സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി എന്നീ ദിനാചരണങ്ങളോട്  അനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. പോസ്റ്റർ ഡിസൈനിംഗ്, ക്വിസ്,ചിത്രരചന തുടങ്ങിയവ നടന്നു. സബ്ജില്ലാ തലത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും വിജയികൾ ആവുകയും ചെയ്തു. അമൃത മഹോത്സവത്തോടനുബന്ധിച്ച് നടന്ന പ്രാദേശിക ചരിത്ര രചന മത്സരത്തിൽ കുമാരി കബനി സാറ സത്യൻ രണ്ടാം കരസ്ഥമാക്കി, ശാസ്ത്രരംഗ ത്തിന്റെ  ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിൽ പ്രാദേശിക ചരിത്ര രചന മത്സരത്തിൽ കുമാരി കബനി സാറാ സത്യൻ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും പ്രൊജക്റ്റ് വിഭാഗത്തിൽ കുമാരി ലിനി സാജൻ തോമസ് രണ്ടാംസ്ഥാനം നേടുകയും ചെയ്തു രാഷ്ട്ര ആവിഷ്കാർ  അഭിയാൻ നേതൃത്വത്തിൽ RAA നടന്ന ക്വിസ് മത്സരത്തിൽ സബ്ജില്ലയിൽ ശ്രീ നിധിൻ മാത്യു ഷിബു മൂന്നാം സ്ഥാനം നേടി വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു ശ്രീമതി സിനി എം മാത്യു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വം നൽകുന്നു.