സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:25, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34010HM (സംവാദം | സംഭാവനകൾ) (created this page)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെന്റ് ജോർജ് ഹൈസ്കൂൾ തങ്കി യിൽ മാത്സ്  ക്ലബ്ബിന്റെ പ്രവർത്തനം വളരെ സജീവമായി നടന്നു  വരുന്നു.  മാത്‍സ്ന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളിൽ അവബോധം  വളർത്തിയെടുക്കാൻ ഇത് വളരെയധികം സഹായിക്കുന്നു. പലതരത്തിലുള്ള പ്രോഗ്രാമുകൾ എല്ലാ വർഷവും മാത്‍സ് ക്ലബ്ബിൽ നടത്താറുണ്ട്. മാത്‍സ് നോട് അനുബന്ധിച്ച ദിനാചരണങ്ങളിൽ സെമിനാറുകളും ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.

          ഈ വർഷത്തെ മാത്സ് ക്ലബ്ബ് ജൂൺ 18 ന് ഉദ്ഘാടനം ചെയ്തു. ഹൈസ്കൂളിലെയും യുപി വിഭാഗത്തിലെയും കുട്ടികൾ പങ്കെടുത്തു. ഇവർക്കായി സെമിനാറും സംഘടിപ്പിച്ചു. ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക്  സമ്മാനം നൽകി. പലതരത്തിലുള്ള ജോമട്രിക്കൽ മോഡലുകൾ നിർമ്മിക്കുന്ന മത്സരവും ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കുട്ടികളുടെ പങ്കാളിത്തത്തോടെ വളരെ നല്ല രീതിയിൽ മാത്സ് ക്ലബ്ബിന്റെ പ്രവർത്തനം നടന്നുവരുന്നു.