സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13464 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പൈസക്കരിയുടെ സ്വപ്നസാക്ഷാൽക്കാരമായി 1951 ജൂൺ 1ന് ഒന്നാം ക്ലാസ്സിൽ 111 കുട്ടികളും രണ്ടാം ക്ലാസ്സിൽ 35 കുട്ടികളുമായി ആരംഭിച്ച സ്കൂളിൻറെ പ്രധാനാധ്യാപിക ശ്രീമതി എ മറിയാമ്മ ടീച്ചർ ആയിരുന്നു.ശ്രീ.പി കുഞ്ഞിരാമൻ നമ്പ്യാർ,ശ്രീ. കെ പി ഗോവിന്ദൻ നമ്പ്യാർ,ശ്രീ.എൻ ജി കേശവൻ നായർ എന്നിവർ ആദ്യ അധ്യാപകരും, സ്കറിയ തുടിയംപ്ലാക്കൽ ആദ്യ വിദ്യാർത്ഥിയുമായിരുന്നു. തുടർന്ന് 1952ൽ മാനേജരായിരുന്ന ബഹു.കുര്യാക്കോസ് കുടക്കച്ചിറയച്ചൻറെയും, പ്രഥമ കറസ്പോണ്ടൻറായിരുന്ന മത്തായി തുടിയംപ്ലാക്കലിൻറെയും, നേതൃത്വത്തിൽ നടത്തിയ നിരന്തര പരിശ്രമ ത്തിൻറെ ഫലമാണ് പള്ളിക്കകത്ത് തുടങ്ങിയ ഈ പള്ളിക്കൂടം. എങ്കിലും 1952 ഏപ്രിൽ 9നാണ് മദ്രാസ് ഗവണ്മെൻറിൻറെ അനുവാദം ലഭിച്ചത്. 1956 ൽ പുതിയ കെട്ടിടം പണിയുന്നതുവരെ പള്ളിക്കൂടം പ്രവർത്തിച്ചത് പള്ളിയിലായിരുന്നു.56 വർഷത്തിന് ശേഷം 2008 കൂടുതൽ സൗകര്യങ്ങളോടെ ബഹു ആൻറണി പുരയിടത്തിലച്ചൻറെ നേതൃത്വത്തിൽ പുതിയ മൂന്നു നില കെട്ടിടം പൂർത്തിയാക്കി.ഇന്ന് 295 ആൺ കുട്ടികളും 271 പെൺകുട്ടികളുമായി 566 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.24 അധ്യാപകരും ഒരു അനധ്യാപകനുമായി 25 പേർ ഇന്ന് ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു. കഴിഞ്ഞ അധ്യയനവർഷത്തേക്കാൾ 30 കുട്ടികൾ അധികമായി സ്കൂളിൽ വന്നുചേർന്നത് നമ്മുടെ മികവിൻറെ തെളിവാണ് . എല്ലാ ക്ലാസ്സുകളിലും രണ്ടുവീതം മലയാളം ഡിവിഷനുകളും ഒരു ഇംഗ്ലീഷ് ഡിവിഷനും പ്രവർത്തിച്ചുവരുന്നു . കഴിഞ്ഞ 68 വർഷത്തിനിപ്പുറം പതിനായിരത്തോളം കുട്ടികൾ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യനേടി ലോകത്തിൻറെ പലഭാഗങ്ങളിലായി ജോലി ചെയ്യുന്നു.പാഠ്യ പഠ്യേതര രംഗങ്ങളിൽ മികച്ച വിജയം നേടി മുന്നേറുന്ന ഈ വിദ്യാലയത്തിൻറെ ശക്തി ബഹു മാനേജർ ബഹു.സെബാസ്റ്റ്യൻ പാലാക്കുഴി അച്ഛനും,ഹെഡ്മാസ്റ്റർ സോജൻ ജോർജ് സാറും,കോർപ്പറേറ്റ് മാനേജർ ബഹു.മാത്യു ശാസ്താംപടവിൽ അച്ഛനുമാണ്.ഇവരുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും നേത്യത്വപാടവവുമാണ് നമ്മുടെ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുന്നത് .