എ.യു.പി.എസ്.പച്ചീരി/ചരിത്രം

12:16, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48334 (സംവാദം | സംഭാവനകൾ) (ചരിത്രം ഉപതാൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആദ്യകാലത്ത് ഓല ഷെഡിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം 1953 ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.1961 ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. എ നാരായണൻ നായരുടെ നേതൃത്വത്തിൽ വിദ്യാലയം പുരോഗതി കൈവരിച്ചു.ശ്രീ നാരായണൻ നായർ വിരമിച്ച ശേഷം ശ്രീ.എ.ബാലകൃഷണൻ നായർ പ്രധാനാദ്ധ്യാപകനായി. അദ്ദേഹത്തിന് ശേഷം ശ്രീ.സി.വി.ഗോവിന്ദൻ കുട്ടി വാരിയർ ആയിരുന്നു പ്രധാനാദ്ധ്യാപകൻ.1988 ൽ ശ്രീമതി. എം.ടി.ആസ്യ പ്രധാനാദ്ധ്യാപികയായി.2003 ൽ ശ്രീമതി.പി.എം.രാധാമണി പ്രധാനാദ്ധ്യാപികയായി ചുമതലയേറ്റു.2016ൽ അവർ വിരമിച്ചതോടെ ശ്രീ.പി.വി.മോഹൻകുമാർ പ്രധാനാദ്ധ്യാപകനായി നിയമിതനായി.2017 ൽ അദ്ദേഹം വിരമിച്ച ശേഷം ശ്രീ.കെ.ഐ.അബ്ദുള്ള പ്രധാനാദ്ധ്യാപകനായി പ്രവർത്തിക്കുന്നു.

        1973  ൽ ഈ വിദ്യാലയത്തിന്റെ സുവർണ  ജൂബിലി ആഘോഷങ്ങൾ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹു:ശ്രീ സി എച് മുഹമ്മദ് കോയ സാഹിബ് ഉത്ഘാടനം ചെയ്തു. 1988 ൽ മാനേജർ ശ്രീ പി എം തിരുമുൽപ്പാട് അവർകൾ അന്തരിച്ച ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി പി സി അനുജത്തി തമ്പാട്ടി മാനേജർ ആയി. 2007 ൽ അവരുടെ ദേഹവിയോഗത്തെ തുടർന്ന് അവരുടെ മകളായ ശ്രീമതി പി സി ഗംഗാദേവി മാനേജരുടെ ചുമതലകൾ ഏറ്റെടുത്തു. |

2017 ൽ പ്രധാനാദ്ധ്യാപകനായിരുന്ന പി.വി.മോഹൻകുമാറിന്റെ യാത്രയയപ്പും വാർഷികാഘോഷവും ബഹുമാന്യനായ കേരള നിയമസഭാ സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷണൻ ഉത്ഘാടനം ചെയ്തു.പെരിന്തൽമണ്ണ നിയോജക മണ്ഡലം MLA ബഹു.ശ്രീ.മഞ്ഞളാംകുഴി അലി സാഹിബ് അദ്ധ്യക്ഷത വഹിച്ചു.2020ലെ വാർഷികാഘോഷവും വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ ശ്രീ.കെ.ഐ.അബ്ദുള്ള, വിരമിക്കുന്ന അദ്ധ്യാപികമാരായ ഇ.ജയശ്രീ,കെ.പി.ജ്യോതിലക്ഷ്മി, എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ.ജയരാജ് ഉത്ഘാടനം ചെയ്തു.