ജി.എൽ.പി.എസ് ചോളമുണ്ട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കിഴക്കനേറനാട്ടിൽ വന്യമൃഗങ്ങൾ മേഞ്ഞുനടന്നിരുന്ന അതിഘോര വനമായിരുന്നു ഒരു കാലത്തു മൂത്തേടം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കാരപ്പുറം ,ബാലംകുളം ,പെരുപ്പാറ തുടങ്ങിയ പ്രദേശങ്ങൾ. നിലംബൂർ കോവിലകത്തിന്റെ അധീനതയിലായിരുന്ന ഈ മേഖലയിൽ കൃഷി ചെയ്‌ത്‌ ഉപജീവനം കഴിക്കുന്നതിനായി എത്തിച്ചേർന്നവർ കോവിശ്രീ ലകത്തിന്റെ സ്വത്ത് നോക്കി നടത്തിയിരുന്നവർക്ക് പാട്ടം കൊടുത്തു് എല്ലുമുറിയെ പണി ചെയ്‌ത്‌ പട്ടിണിയകറ്റിയ ഒരു കാലമുണ്ടായിരുന്നു.താമസിക്കാൻ ഒരു കുടിലോ ഉടുക്കാൻ വേണ്ടത്ര വസ്ത്രമോ ഇല്ലാതെ കാട്ടുമൃഗങ്ങളോട് മല്ലടിച്ചു കഴിഞ്ഞിരുന്ന ജനതക്കു ജന്മിമാരുടെ ഭുമിയിൽ കുടിയേറ്റം നടത്തുന്നതിനുള്ള ധൈര്യമുണ്ടായി.ശക്തരായി മുന്നേറിയവർ ഏക്കർ കണക്കിന് ഭൂമി വെട്ടിപിടിച്ചു.കുടിയേറിയവർ സ്വന്തമാക്കിയ ഭൂമി പൊന്നു വിളയിച്ചു.അവരിൽ പ്രമുഖനായിരുന്നു ചോളമുണ്ട ചെറിയത് ഹാജി എന്ന അറിയപ്പെട്ടിരുന്ന സി കെ മൊഇദീൻകുട്ടി ഹാജി.1924 കാലഘട്ടത്തിൽ തന്നെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചു ചിന്തിച്ചിരുന്ന ഒരു ജനവിഭാഗം ഇവിടെ ഉണ്ടായിരുന്നു എന്നതിന്റെ തെളിവായിരുന്നു മൂത്തേടത്തു,മൂത്തേടം ഉണ്ണി ഹസ്സൻ ഹാജി മാനേജരായി അഞ്ചാം ക്ലാസ്സു വരെയുള്ള ഒരു സ്കൂൾ പ്രവർത്തിച്ചിരുന്നു എന്നത്,അക്കാലത്തു ഈ പ്രദേശത്തുണ്ടായിരുന്ന ഏക സ്കൂളും അതായിരുന്നു.

നാടിൻറെ സാമൂഹ്യ ഉന്നമനത്തിനു വിദ്യാഭ്യാസത്തിന്റെ ആവശ്യകത അനിവാര്യമാണെന്ന് മനസ്സിലാക്കിയ മഹാനുഭാവനായിരുന്നു ശ്രീ സി കെ.മൊയ്‌ദീൻ കുട്ടി ഹാജി.1968 ൽ അദ്ദേഹമാണ് ഇന്ന് കരപ്പുറത് ചോളമുണ്ട ജി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലംജന്മിമാരിൽ നിന്നും 600 രൂപയ്‌ക്ക് വാങ്ങിയത്. അതേ വര്ഷം അദ്ദേഹം ഇന്ന് നിലനിൽക്കുന്ന നാലു ക്ലാസ് മുറികളോട് കൂടിയ കെട്ടിടവും പണികഴിയിപ്പിച്ചു കൂടാതെ സ്വന്തം ചിലവിൽ ഒരു അദ്ധ്യാപകനെ നിയമിചു വിദ്യാഭ്യാസ പ്രവർത്തനവും തുടങ്ങി.പഠിതാക്കളായി ഒന്നാം ക്ലാസ്സിൽ എത്തി ചേർന്നത് അഞ്ചു വയസുമുതൽ പതിഞ്ചുവയസുവരെ ഉള്ളവരായിരുന്നു.ഒരു ക്ലാസ്സിൽ തന്നെ പഠിക്കുന്ന വിദ്യാര്ഥികളുടെപ്രായഭേദം അദ്ധ്യാപകനെ വല്ലാതെ ബുദ്ധിമുട്ടിച്ചു.താമസിക്കാതെ അദ്ദേഹം അദ്ധ്യാപനം അവസാനിപ്പിച്ചു.തുടർന്ന് ശ്രീ പൂന്തുരുത്തി അബ്ദുള്ള ശ്രീ സീതിക്കോയ തങ്ങൾ , ശ്രീ പെരുപ്പാറ വേലായുധൻ എന്നിവർ അദ്ധ്യാപനം നടത്തി.എങ്കിലും ആർക്കും അധിക നാൾ തുടർന്ന് പോകാൻ കഴിഞ്ഞില്ല.ശ്രീ സീതിക്കോയ തങ്ങൾ മാത്രമായിരുന്നു രണ്ടു വർഷം അദ്യാപകനായിരുന്നത്.അന്നത്തെ ഈ സ്കൂളിന് മാനേജ്‌മന്റ് സ്കൂൾ എന്ന പദവി നല്കാതിരുന്നതിനാൽ അദ്ധ്യാപകർക്ക് ശമ്പളം കൊടുത്തിരുന്നത് രക്ഷിതാക്കളും മൊയ്‌ദീൻ കുട്ടി ഹാജിയും കൂടിയായിരുന്നു.അദ്യാപകരില്ലാതെ ഏറെ നാൾ അദ്ധ്യാപനം മുടങ്ങികിടന്നിരുന്ന അവസ്ഥയിൽ മറ്റൊരു മാർഗവും കാണാതെ വിദ്യാർഥികൾ നട്ടം തിരിയുന്നത് കണ്ടിട്ട് തദ്ദേശവാസികളായ ഒരു കൂട്ടം മനുഷ്യസ്നേഹികൾ വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ചു.ശ്രീ പുന്തുരുത്തി അബ്ദുറഹിമാൻ സെക്രെട്ടറിയും ശ്രീ ഇട്ടേപ്പാടൻ മുഹമ്മദ് എന്ന ബാപ്പു ഹാജി പ്രസിഡന്റും ശ്രീ കല്ലറ അഹമ്മദ്‌ഹാജി വൈസ് പ്രസിഡന്റുമായി 17 അംഗ വെൽഫെയർ കമ്മിറ്റിയാണ് അന്ന് നിലവിൽ വന്നത്.കമ്മിറ്റിയുടെ അശ്രാന്തപരിശ്രമ ഫലമായി നിർധനരായ നാട്ടുകാരിൽ നിന്ന് പിരിവെടുത്തുണ്ടാക്കിയ 8500 രൂപയ്‌ക്ക് ചെറിയത് ഹാജിയോട് 1971 ൽ സ്കൂളും സത്യസളവും വിലക്കുവാങ്ങി .തുടർന്ന് അത് കേരളഗവേര്ണരുടെ പേരിൽ രെജിസ്റ്റർ ചെയ്തു കൊടുക്കുകയും ചെയ്തു.അങ്ങനെ 1972 മുതൽ സർക്കാർ അധീനതയിൽ കാരപ്പുറത്തു ആരംഭിച്ച സ്കൂൾ ജി ൽ പി സ്കൂൾ ചോളമുണ്ട എന്ന് അറിയപ്പെട്ടു.കുമാരൻ മാഷായിരുന്നു പ്രസ്തുത സ്കൂളിലെ ആദ്യ അദ്ധ്യാപകൻ.

സ്കൂളിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ച പ്രമുഖരിൽ ഒരാളായിരുന്ന കല്ലറ അഹമ്മദ് ഹാജിയായിരുന്നു ദീർഘകാലം സ്കൂളിലെ അദ്ധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ്.

സ്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണം കൂടിയപ്പോൾ ക്ലാസ് മുറികൾ തികയാതെ വന്നു.നാലു ക്ലാസ് മുറികളിലായി 8 ഡിവിഷനുകൾ പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിലെ കഷ്ടപ്പാടുകൾ ചില്ലറയായിരുന്നില്ല.പിന്നീട് 1996 ൽ കേന്ദ്ര ഗവണ്മെന്റിന്റെ ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് സ്‌ക്കിമിൽ പെടുത്തി രണ്ടു ക്ലാസ് മുറികൾ കൂടി നിർമിച്ചു. തുടർന്ന് വന്ന വർഷങ്ങളിലും ഡി പി ഇ പി ,എസ് എസ് എ ഗ്രാമപഞ്ചായത്തു പദ്ദതികളിലായി അഞ്ചു ക്ലാസ് മുറികൾ കൂടി നിർമ്മിക്കപ്പെട്ടു.ഇന്ന് കമ്പ്യൂട്ടർ പഠനം ഉൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്ന സ്കൂളിൽ പ്രദമദ്യപകനെ കൂടാതെ ഏഴ് അദ്ധ്യാപകർ ജോലി ചെയ്യുന്നു.അർപ്പണ മനോഭാവമുള്ള അദ്ധ്യാപകരും അർപ്പണ മനോഭാവമുള്ള അധ്യാപകരും ശക്തമായ പി.ടി.എയും സ്കൂളിന്റെ പ്രവർത്തനത്തെ അനുദിനം പുരോഗതിയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. നന്നായി പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറി സ്കൂളും ഇവിടെ ഉണ്ട്. മൂത്തേടം പഞ്ചായത്തിലെ മികച്ച LP സ്കൂളായേ ചോളമുണ്ട GLP സ്കൂളിനെ ഗ്രാമ പഞ്ചായത്തിന്റെ നിർലോഭമായ സഹായങ്ങൾ ലഭിക്കുന്നുണ്ട്. സർക്കാരിന്റെ നൂതന ഇൻഫോർമേഷൻ ടെക്നോളജി സംരംഭമായ എഡ്യുസാറ്റും ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ കലാ കായിക സാഹിത്യ അഭിരുചികളെ പ്രോൽസാഹിപ്പിക്കുന്നതിനായി ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം