ഗവ. യു പി സ്കൂൾ മാടമ്പിൽ/എന്റെ ഗ്രാമം

11:08, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36460 (സംവാദം | സംഭാവനകൾ) (എന്റെ ഗ്രാമം)

കായംകുളം

കായംകുളം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കായംകുളം (വിവക്ഷകൾ) എന്ന താൾ കാണുക.

ആലപ്പുഴ ജില്ലയിലെ പ്രമുഖവും പുരാതനവുമായ ഒരു പട്ടണമാണ് കായംകുളം. ആലപ്പുഴയിൽ നിന്നും കൊല്ലത്തു നിന്നും ഏകദേശം ഒരേ ദൂരമാണ് കായംകുളത്തിന്. കേരളത്തിന്റെ മറ്റു ഭാഗങ്ങളുമായി റെയിൽ, റോഡ് എന്നിവ വഴി കായംകുളം ബന്ധിക്കപ്പെട്ടിരിക്കുന്നു. ദേശീയപാത 66 കായംകുളത്ത് കൂടി കടന്നുപോകുന്നു. കായംകുളം എന്ന വാക്കിന് കൃഷിഭൂമി, വയൽ എന്നൊക്കെയാണ് അർത്ഥം. കായൽ കുളമാണ് കായംകുളം ആയി മാറിയത്.എന്നു വിശ്വസിക്കുന്നു കായലുംകുളവും ചേരുന്ന സ്ഥലം എന്ന് അറിയപ്പെടുന്നു . കേരളത്തിലെ കായലോര പട്ടണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ കായംകുളം കയർ വ്യവസായം, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയ്ക്ക് പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായ ദേശീയ താപ വൈദ്യുതി കോർപ്പറേഷന്റെ (NTPC) താപനിലയം കായംകുളത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അതിപ്രശ്സ്തമായ വാരണപ്പള്ളിത്തറവാട് ഇവിടെയാണ്. കായംകുളം രാജാവിന് ധാരാളം പടയാളികളെയും പടത്തലവൻമാരെയും സംഭാവന ചെയ്ത തറവാട്.ശ്രീ നാരായണ ഗുരു വിദ്യാഭ്യാസം, ചെയ്യുവാൻ താമസിച്ച തറവാട്

'കേരളത്തിന്റെ റോബിൻ‌ ഹുഡ്' എന്നു വിളിക്കാവുന്ന കായംകുളം കൊച്ചുണ്ണിയുടെ ജന്മസ്ഥലമാണ് കായംകുളം. 19-ആം നൂറ്റാണ്ടിലായിരുന്നു കായംകുളം കൊച്ചുണ്ണി ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. കായംകുളം കൊച്ചുണ്ണിയുടെ വീരപരാക്രമങ്ങൾ കേരളത്തിൽ പ്രശസ്തമാണ്. കായംകുളത്തെ ആദ്യ പള്ളിയാണ് (മുഹിദ്ദീൻ പള്ളി ജമാ അത്ത് ) പിന്നീട് ആണ് ബാക്കിയുള്ള പള്ളികൾ വന്നത് ഷഹിദാർ മസ്ജിദ്, Town മസ്ജിദ്, കുറ്റിതെരുവ് മസ്ജിദ് കിരിക്കാട് ജമാമത്ത്, ചേരാവള്ളി ജമാഅത്ത്, പുത്തൻ തെരുവു് ജമാഅത്ത്

കായംകുളം
പട്ടണം, നഗരസഭ, നിയമസഭാമണ്ഡലം
കായംകുളം ബസ് സ്റ്റാൻഡ്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
Government
• ഭരണസമിതി നഗരസഭ
• നിയമസഭാംഗം യു പ്രതിഭ ഹരി
ജനസംഖ്യ

(2001)

• ആകെ 68,585
Languages
• Official മലയാളം, ഇംഗ്ലീഷ്
സമയമേഖല UTC+5:30 (IST)
പോസ്റ്റൽ ഇൻഡക്സ് നമ്പർ 690502
ടെലിഫോൺ കോഡ് +91-479
വാഹനകോഡ് KL-29
സാക്ഷരത 81.76%%
സ്ത്രീപുരുഷ അനുപാതം 0.944 ♂/♀