അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

അഞ്ചരക്കണ്ടി എച്ച് എസ് എസിൽ ഈ വർഷം ആരംഭിച്ച എസ് . പി. സി യൂണിറ്റ് പ്രവർത്തനോദ്ഘടാനം ബഹു. രാജ്യസഭ എംപി ഡോ: വി ശിവദാസൻ നിർവഹിച്ചു. സി പി ഒ ആയി സി കെ ഷിജിത്തും, എ സി പി ഒ ആയി എം. വിജിനയും ചുമതല നിർവഹിക്കുന്നു. ലഹരി വിരുദ്ധ ക്ലാസ്, ട്രാഫിക് ബോധവൽക്കരണം, വീട്ടു മുറ്റത്തൊരു പൂന്തോട്ടനിർമാണം, ഊർജ സംരക്ഷണ ക്ലാസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 2021 ഡിസംബർ 30,31 തീയതികളിൽ ക്രിസ്മസ് ദ്വിദിന ക്യാമ്പ് നടന്നു. ക്യാമ്പ് ബഹു.ചക്കരക്കൽ SHO ശ്രീ സത്യനാഥൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളുടെ ക്ലാസ്സുകളും, കലാപരിപാടികളും നടന്നു.