അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സ്പോർ‌ട്സ് ക്ലബ്ബ്

ആരോഗ്യകായിക വിദ്യാഭ്യാസം

“വെറും കളിയല്ല ആരോഗ്യകായിക വിദ്യാഭ്യാസം”

ആരോഗ്യകായിക വിദ്യാഭ്യാസം വെറും കളിയല്ല പ്രാചീന കാലം മുതൽക്കേ കായികപ്രവർത്തനങ്ങളും മത്സരങ്ങളും മനുഷ്യ ജിവിതത്തിൻറെ ഭാഗമായാണ് നിലനിന്നിരുന്നത് .ഭക്ഷണത്തിനും പാർപ്പിടത്തിനും കാട്ടുമൃഗങ്ങളിൽനിന്നും ശത്രുക്കളിൽനിന്നും രക്ഷനേടാനും വിനോദത്തിനും അവർ കായികപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു .നിലനിൽപ്പിനെ ആശ്രയിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ ക്രമേണ പലതരത്തിലുള്ള കായികഇനങ്ങൾക്കും മറ്റും വഴി തെളിയിച്ചു .

“രാജ്യത്തിന്റെ സമ്പത്തായ കുട്ടികൾ കരുത്തുറ്റ ശരീരവും മനസ്സുമായി വളരണം”ശാരീരിക മാനസിക വികാസങ്ങളുടെയും വളർച്ചയുടെയും അടിത്തറ രൂപപ്പെടുന്ന ഘട്ടമാണ് സ്കൂൾ കാല ഘട്ടം .അതിനാൽ ഈ ഘട്ടത്തിൽ മുഴുവൻ കുട്ടികൾക്കും ആരോഗ്യകായികവിദ്യാഭാസത്തിൻറെ അനുഭവങ്ങൾ ലഭ്യമാക്കുന്നുവെന്നു ഉറപ്പുവരുത്തേണ്ടത് ഉണ്ട് .

കുട്ടികളുടെ ആരോഗ്യ കായികവികസനഘട്ടങ്ങളെ ശാസ്ത്രീയമായി പരിപോഷിപ്പിക്കുകയും ആരോഗ്യപരമായ ജീവിതശൈലികളും മനോഭാവവും വളർത്തുകയും ചെയുക എന്നതാണ് ആരോഗ്യകായിക വിദ്യാഭ്യാസത്തിന്റെ സുപ്രദാന ലക്‌ഷ്യം .അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചു മുതൽ പത്തു വരെ പഠിക്കുന്ന കുട്ടികൾക്ക് കായിക അദ്ധ്യാപകന്റെ നേതൃത്വത്തിൽ ക്ലാസ് എടുക്കുകയും നാലു മണി കഴിഞ്ഞതിനു ശേഷം കായിക മത്സരങ്ങളിൽ താല്പര്യമുള്ള (അത്‌ലറ്റിക്- ഗെയിംസ്)കുട്ടികളെ കണ്ടെത്തി കായികപരിശീലനം നൽകുകയും ഇവരെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയുന്നു . കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ടങ്ങൾ പാലിച്ചുകൊണ്ട്‌ ഓഗസ്റ്റ് 29 ഓൺലൈൻ ആയി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി അനുമോദിക്കുകയും ചെയ്തു.വിക്ടർസ് ചാനാ ലിലൂടെ ഉള്ള ഓൺലൈൻ ക്ലാസ്സുകൾക്ക് പുറമെ ഓൺലൈൻ ആയി കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളെ മുൻനിർത്തി ഫിസിക്കൽ ഫിറ്റ്നസ് നിലനിർത്തുന്നതിനും മാനസികഉല്ലാസത്തിനുതകുന്ന രീതിയിൽ ക്ലാസുകൾ ക്രമീകരിക്കുകയും വീട്ടിൽ നിന്നുകൊണ്ട് പരിശീലനത്തിന് ആവശ്യമായ മാർഗനിർദേശങ്ങളും വീഡിയോ ക്ലിപ്പുകളും ഓൺലൈൻ ആയി നൽകി വരുന്നു.

ഫുട്ബോൾ ടൂർണമെന്റ്

അൽഫാറൂഖിയ സ്കൂൾ പ്രീമിയർ ലീഗ് (ASPL)

കുട്ടികളെ സീനിയർ ജൂനിയർ വിഭാഗങ്ങൾ എന്നിങ്ങനെ ഹഔസ് അടിസ്ഥാനത്തിൽ നാലു ഗ്രൂപ്പുകൾ ആയി തിരിച്ചു ഫുട്ബോൾ മത്സരത്തിന്റെ തനിമ നഷ്ടപ്പെടാതെ 2016 മുതൽ മത്സരം നടത്തിവരുന്നു.