പള്ളേരി ലക്ഷ്മിയമ്മ മെമ്മോറിയൽ യു പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
19:30, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14263plam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1931_ൽ തിരുവങ്ങാടുള്ള പ്രശസ്ത തറവാട് "കൂക്കൽ" കുടുംബമാണ് ഈ സ്കൂൾ സ്ഥാപിച്ചത് . ഈ മേനേജ്മെന്റിന്റെ കീഴിൽ തലശ്ശേരി സൗത്ത് ജില്ലയിലെ ഏറ്റവും മികച്ച നാല് വിദ്യാലയങ്ങളിൽ ഒന്നായി വളർന്നു.കൂക്കൽ നാരായണൻ നായർ ആയിരുന്നു ദീർഘകാലം സ്കൂളിന്റെ മാനേജരും ഹെഡ്മാസ്റ്ററും.200നും 300 നും ഇടയിൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന മഹത് സ്ഥാപനമായിരുന്നു. കോടിയേരി, പാറാൽ, തലായി എന്നീ സ്ഥലങ്ങളിൽ നിന്നും ദീർഘദൂരം നടന്നു തന്നെ നിരവധി വിദ്യാർത്ഥികൾ ഇവിടെ പഠിക്കാൻ വരുമായിരുന്നു. സ്റ്റേറ്റ് അവാർഡ് കരസ്ഥമാക്കിയ രൈരു് മാസ്റ്റർ, ലക്ഷ്മി ടീച്ചർ, ജാനകി ടീച്ചർ ചാത്തുക്കുട്ടി മാസ്റ്റർ എന്നിവരുടെ സ്തുത്യർഹമായ സേവനം അതിപ്രഗൽഭനായ ഹെഡ് മാസ്റ്റർ നാരായണൻ നായരുടെ മികവിനോടൊപ്പം നിറഞ്ഞു നിന്നപ്പോൾ വിദ്യാലയം മഹത്തായ ഒരു വിദ്യാകേന്ദ്രമായി മാറി. പാഠ്യേതര പ്രവർത്തനങ്ങളിലും നിരവധി സമ്മാനങ്ങൾ ഈ വിദ്യലയത്തിലെ വിദ്യാർത്ഥികൾ നേടിയെടുത്തിരുന്നു .. വർഷങ്ങൾക്കു മുമ്പ് പുന്നോലിലെ പ്രശസ്ത കുടുംബമായ പള്ളേരി തറവാട് സ്കൂൾ വിലയ്ക്ക് വാങ്ങുകയും പരേതയായ ലക്ഷ്മിയമ്മയുടെ പേരിൽ പുന്നോൽ ശ്രീനാരായണമoത്തിന്റെ മാനേജ്മെൻറിൽ അധിഷ്ഠിതമാവുകയും ചെയ്തു. ഇന്ന് ഈ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസ്സ് പദവി അലങ്കരിക്കുന്നത് ശ്രീമതി സി കെ ദിവ്യ ടീച്ചറാണ്. മഠം യോഗം മാനേജ്മെന്റിൽ പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ മാനേജർ സ്ഥാനം അലങ്കരിക്കുന്നു ,പഠന നിലവാരത്തിലും പാഠ്യേ തര പ്രവർത്തനത്തിലും ഇപ്പോഴും പഴയ പാരമ്പര്യം നിലനിർത്തി കൊണ്ടു തന്നെ സ്കൂൾ പ്രവർത്തിക്കുന്നു.അധ്യാപകരും സർക്കാർ ഉദ്യോഗസ്ഥരും ആയ നിരവധി പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ധാരാളം എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ എന്നിവരുo ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി സമൂഹത്തിൽപ്പെടുന്നു.