ക‍ൂടുതൽ വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
19:13, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38014 (സംവാദം | സംഭാവനകൾ) (കണ്ണി ചേർത്തു)

തുമ്പമൺ നോർത്ത്‌ ഗവ: ഹൈസ്‌ക്കൂൾ ഇന്നലെ, ഇന്ന്‌

കൊല്ലവർഷം 1087 മകരം മൂന്നാം തീയതി ഒന്ന് മുതൽ മൂന്നുവരെ ക്ലാസ്സ‍ുകളും പ്രധാന അദ്ധ്യാപകനെ കൂടാതെ മൂന്ന്‌” അസിസ്റ്റന്റുമാരുമായി തുടങ്ങിയ തുമ്പമൺ ‘NG സ്‍ക്കൂൾ പിന്നീട് 4 . 5, 6, 7 ക്ലാസ്സ‍ുകളോടുകൂടി ഒരു പൂർണ സ്കൂളായി തീർന്നു . തട്ട മുതൽ ഇലവുംതിട്ടവരെയും പനങ്ങാട്‌ മുതൽ മഞ്ഞിനിക്കര വരെയമുള്ള പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയ """വലിയ പള്ളിക്കൂടം""" വർഷങ്ങളോളം  പതിനേഴോളം പ്രൈമറി സ്കൂളുകളുടെ കേന്ദ്രസ്കൂളായി വർത്തിച്ചു . കൊ. വ, 1087-ൽ തുമ്പമൺ വടക്കേക്കര നിവാസികശ്‍ ഒരേക്കർ സ്ഥലവും കെട്ടിടവും സർക്കാരിന്‌ നൽകി. അന്നത്തെ മഹൽപ്രവർത്തി ഈ നാടിന്റെ വിദ്യാഭ്യാസാവശ്യം ഏതാണ്ടൊരളവുവരെ നിർവ്വഹിക്കുവാൻ പോരുന്ന ഒരു സ്ഥാപനത്തിന്റെ ഉദയത്തിനും ഉയർച്ചയ്‍ക്കും കാരണമായി, അങ്ങിനെ നെടുനാൾ ഈ നാടിന്റെ ഇതട്ടകററി ഈസരസ്വതി ക്ഷേത്രം.ക‍ൂടുതൽ വായിക്കുക

തുമ്പമൺ NG സ്കൂൾ  VMസ്കൂളായും MMസ്കൂളായും UP സ്കൂളായും പേരിൽ മാറ്റങ്ങളുണ്ടായതല്ലാതെ അവസ്ഥയ്ക്ക് മാറ്റം സംഭവിച്ചില്ല .ദീർഘകാലം മലയാളം മിഡിൽ സ്കൂളായി നിലനിന്നുപോന്ന ഈ സ്ഥാപനം സ്വാതന്ത്ര്യ പ്രാപ്തിയോടുകൂടി സമീപപ്രദേശങ്ങളിൽ ഹൈസ്കൂളുകൾ ആരംഭിക്കപ്പെട്ടപ്പോൾ തന്നെ ഒരുവേള അതിനുമുൻപ്‌ തന്നെ ഹൈസ്കൂൾ ആകേണ്ടതായിരുന്നു

അന്നിവിടെനിന്നും പത്തനംതിട്ട ,പന്തളം തുടങ്ങിയ ദൂരദിക്കുകളിൽ പോയി വേണമായിരുന്നു ഹൈസ്കൂൾ  വിദ്യാഭ്യാസം നിർവഹിക്കുവാൻ .ജനകീയ ഭരണ കാലഘട്ടങ്ങളിൽ പലവുരു ശ്രമം നടത്തിയെങ്കിലും ഹൈസ്കൂളായി ഉയർത്തുവാൻ കഴിഞ്ഞില്ല .ഈ പശ്ചാത്തലത്തിൽ രൂപീകരിച്ച തുമ്പമൺ നോർത്ത് upസ്കൂൾ വികസനസമിതിയാണ് അപ്ഗ്രഡേഷൻ പ്രവർത്തനത്തിൽ വിജയിച്ചത് .1981-82, വിദ്യാലയ വർഷത്തിൽ ഹൈസ്കൂളായി ഉയർത്തി ഉത്തരവുണ്ടായി.അപ്ഗ്രഡേഷൻ ഉത്തരവ് ഉണ്ടായ ഉടനെ വിളിച്ചുകൂട്ടിയ പൗരമഹായോഗം പ്രവർത്തനത്തിനുവേണ്ട ഭാരവാഹികളെ നിശ്ചയിച്ചു സർക്കാർ നിർദേശിച്ച വ്യവസ്ഥകൾ പാലിക്കുവാനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും എക്സിക്യൂട്ടീവ് കമ്മിറ്റിയെ അധികാരപ്പെടുത്തി .1981-ജൂലൈ 19-ാം  തീയതി കൂടിയ ആ യോഗം ഒരഭൂതപൂർവമായ സംഭവം തന്നെയായിരുന്നു

ഹ്രസ്വമായ ഒരു കാലയളവിൽ തന്നെ സർക്കാരിന്റെ നിർദ്ദേശാനുസരണം വരാന്തയോടുകൂടിയ 20x20x15,അളവിൽ 3 മുറികളുള്ള കെട്ടിടം എല്ലാ പണിക്കുറവുകളും തീർത്ത് 1982, മാർച്ച് 31 നകം തന്നെ pwd, അധികൃതരുടെ സർട്ടിഫിക്കറ്റ് സഹിതം സർക്കാരിന് സമർപ്പിച്ചു .സ്കൂൾ ആവശ്യത്തിനായി രണ്ടേക്കാർ സ്ഥലം സമ്പാദിച്ച് ഉടമവകാശരേഖകൾ യഥാസമയം കൈമാറി സർക്കാരിൽ നിക്ഷിപ്തമാക്കാനും കഴിഞ്ഞു .വസ്തു തന്നു സഹായിച്ച ഇടപ്പള്ളിമണ്ണിൽ ശ്രീ ഇ .ഐ  ചെറിയനോടുള്ള കടപ്പാട് കുറച്ചൊന്നുമല്ല

ഹൈസ്കൂൾ എന്ന ചിരകാല സ്വപ്നം യാഥാർഥ്യമാക്കാൻ ഇച്ഛാശക്തി മാത്രം പോരല്ലോ .കെട്ടിടവും വസ്തുവും ഉണ്ടാക്കുവാനാവശ്യമായ പണം നാട്ടുകാർ ,പൊതുസ്ഥാപനങ്ങൾ ,അഭ്യ‍ുദയകാംക്ഷികൾ എന്നിവരിൽ നിന്നും സമാഹരിക്കുവാൻ സാധിച്ചു .സാമുഹ്യ പുരോഗതിക്കു നേതൃത്വം നൽകാനും പ്രചോദനം പകരാനും ആവശ്യത്തിനു നേരെ ശക്തമായി പ്രതികരിക്കാനും കഴിവുള്ളവരുണ്ടെന്നു നാട് തെളിയിച്ചു

1901 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1912ൽ ഇതൊരു മിഡിൽ സ്കൂളായും 1984-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ Vasudevan Sirന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

"https://schoolwiki.in/index.php?title=ക‍ൂടുതൽ_വായിക്കുക&oldid=1319934" എന്ന താളിൽനിന്ന് ശേഖരിച്ചത്