ബി സി എൽ പി എസ് കോട്ടപ്പടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24228 (സംവാദം | സംഭാവനകൾ) (''''<big>കലാകായികരംഗത്തും ശാസ്ത്രമേളകളിലും വിജയത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കലാകായികരംഗത്തും ശാസ്ത്രമേളകളിലും വിജയത്തിൻറെ പൊൻകൊടി പാറിച്ചുകൊണ്ടു 75 വർഷം പിന്നിട്ട ഈ സ്ഥാപനം ഈശ്വരാനുഗ്രഹത്താൽ പൂക്കോട് പഞ്ചായത്തിലെ പ്രശസ്‌തവും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതുമായ സ്കൂൾ ആയി ഇന്നും നിലനിൽക്കുന്നു .

കോട്ടപ്പടിയിൽ ഒരു കന്യാമഠവും  അതിനോടനുബന്ധിച്ചു  ഒരു പള്ളിക്കൂടവും ഉണ്ടായാൽ ഇവിടുത്തെ ജനങ്ങൾക്കു പ്രത്യേകിച്ച് സ്ത്രീ ജനങ്ങളുടെ പുരോഗതിക്കും വിദ്യാഭ്യാസത്തിനും വളരെ ഉപകാരപ്രദമായിരിക്കുമെന്നു കോട്ടപ്പടി വി. ലാസർ പുണ്യൻറെ  പള്ളിയിലെ  വികാരിയായ പറപ്പൂര് ചിറമ്മൽ  ബഹു .വാറു അച്ഛനും അസിസ്റ്റൻറ്  വികാരി എടതുരുത്തി  വലിയ  വീട്ടിൽ  ബ .കുഞ്ഞു വറീത്തച്ചനും കൂടി ആലോചിക്കുകയും അവരുടെ ആഗ്രഹത്തെ അന്നത്തെ തൃശൂർ രൂപത അധ്യക്ഷൻ മാർ.വാഴപ്പിള്ളി ഫ്രാൻസിസ് തിരുമേനിയെ ബോധിപ്പിക്കുകയും ചെയ്തു പാലയൂർ ഫൊറോനാ പള്ളി വികാരി ബ. ഫാദർ യോഹന്നാൻ ഊക്കനോടും  സി എം സി യിലെ മദർ ജനറലിനോടും ആലോചിച്ച അഭിവന്ദ്യ മെത്രാന്റെ  കല്പന പ്രകാരം കോട്ടപ്പടി അങ്ങാടിയിൽ പൂക്കോട് പഞ്ചായത്തിലെ ചുങ്കത് ഷെവലിയാർ മാസ്റ്റർ വർക്കി അവർകളുടെ സ്ഥലം

2൦൦൦ രൂപയ്ക്കു കേന്ദ്ര സമിതിയിൽ നിന്നും വാങ്ങിച്ചു .

                                   

           രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ മാനേജര്മാര്ക്ക് സർക്കാർ ഗ്രാന്റ് അനുവദിച്ചിരുന്നില്ല , ഈ സഹചര്യത്തിൽ 1940  ജൂലൈ 12  ആം തിയ്യതി  ശ്രീ. മാളിയമ്മാവ്  കൊച്ചൗസേപ്പ്  നടത്തിയിരുന്ന അഞ്ചാം തരാം ശ്രീദേവി വിലാസം എലിമെന്ററി സ്കൂൾ അഞ്ഞൂറ് രൂപയ്ക്കു  കേന്ദ്ര സമിതിയിൽ നിന്ന് കൊടുത്ത്  ബ . ഊക്കനച്ചന്റെ പേരിൽ സ്കൂൾ ഭരണം ഏറ്റെടുത്തു, അതേ തിയ്യതിയിൽ തന്നെ ബ, സഹോദരിമാർ അധ്യാപനം ആരംഭിക്കുകയും ചെയ്തു.1940  സെപ്റ്റംബർ 18 തിയ്യതി മാസ്റ്റർ വർക്കി അവര്കളുടെ  പക്കൽ നിന്നും വാങ്ങിയ സ്ഥലത്ത് പുതിയ  കെട്ടിടത്തിന്  കല്ല് ഇടുകയും 1941 മെയ് 5  തിയ്യതി സർക്കാർ അനുവാദത്തോടെ പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ  മാറ്റി ,ശ്രീദേവി വിലാസം  എലിമെൻറ് റി സ്കൂൾഎന്ന നാമം മാറ്റി   ബഥനി  കോൺവെൻറ്   എൽ പി സ്കൂൾ എന്ന് നാമകരണം   ചെയ്യുകയും  ചെയ്തു .

                                                             

                                                                               ചാവക്കാടു താലൂക്കിലെ പൂക്കോടു പഞ്ചായത്തിൽ 14  വാർഡിൽ പ്രശസ്‍ത മായ പുന്നത്തൂർ കോട്ടയുടെ അരക്കിലോമീറ്റർ കിഴക്കുമാറി തമ്പുരാൻപടിക്കടുത്തുള്ള   കോട്ടപ്പടി യിലാണ്  ബഥനി  കോൺവെൻറ്  എൽ പി സ്കൂൾ  സ്‌ഥിതി  ചെയ്യു,ന്നത്  എൽ .ഷെയിപ്പിൽ   സ്‌ഥിതി  ചെയ്യുന്ന

ഈ സ്കൂളിനോട് അനുബന്ധമായി  പൂന്തോട്ടം , സ്റ്റേജ്‌ , ഗ്രീൻറൂം   ,കമ്പ്യൂട്ടർ റൂം  , ആൺകുട്ടികൾക്കും ,പെൺകുട്ടികൾക്കും  പ്രത്യേകം   മൂത്രപുരകൾ  , കുട്ടികൾക്കും , അധ്യാപകർക്കും  വെവ്വേറെ  കക്കൂസുകൾ ,കഞ്ഞിപുര  , പൈപ്പു സംവിധാനങ്ങൾ  എന്നിവ ഉണ്ട് .രണ്ട് ഡിവിഷനുകൾ  വീതമുള്ള  നാല് ക്ലാസ്സുകളിലായി  351 വിദ്യാർത്ഥികൾ  വിദ്യ അഭ്യസിക്കുന്നു  .8 അധ്യാപികമാർ  ഇവിടെ സേവനമനുഷ്ഠിക്കുന്നു .