റോട്ടറി സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർ‍ഡ്‍‍‍‍,വടകര

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remesanet (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
റോട്ടറി സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർ‍ഡ്‍‍‍‍,വടകര
അവസാനം തിരുത്തിയത്
17-01-2022Remesanet



വടകര താലൂക്കിലെ ശ്രവണ പരിമിതിയുള്ള കുട്ടികൾക്കുള്ള ഏക വിദ്യാലയം

കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട വടകര ഉപജില്ലയിലെ മാക്കൂൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.

ചരിത്രം

ചരിത്രം

വടകര റോട്ടറി ക്ലബ്ബിന്റെ കീഴിൽ 1993 ജനുവരി 26ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ശ്രീ ബി ആർ അജിത്താണ് ഈ വിദ്യാലയം ഉദ്ഘാടനം ചെയ്തത്. റൊട്ടേറിയൻ കെ എൻ കൃഷ്ണൻ സൗജന്യമായി നൽകിയ കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്. അഡ്വ. എം കെ ശ്രീധരനും കുടുംബവും ലോകനാർക്കാവ് റോഡിൽ സിദ്ധസമാജത്തിനടുത്തായി നൽകിയ 35 സെന്റ് സ്ഥലത്താണ് ഇപ്പോൾ പുതിയ കെട്ടിടത്തിൽ (1998 മുതൽ)സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

സ്പീച്ച് തെറാപ്പി ക്ലിനിക്ക്
സ്പീച്ച് ട്രൈനർ, ഹിയറിംഗ് എയ്ഡ് എന്നിവയുടെ സഹായത്തോടെ കുട്ടികൾക്ക് സംസാര പരിശീലനം നൽകുന്നു.
വൊക്കേഷണണൽ ട്രൈനിംഗ് യൂനിറ്റ്
കുട്ടികൾകളിലെയും രക്ഷിതാക്കളിലെയും ക്രിയേറ്റിവിറ്റി മനോഭാവം വളർത്തിയെടുക്കാനായി വിദഗ്ദരുടെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സുജിത കെ
  2. ശ്രീകല കെ
  3. ജയശ്രീ എം പി
  4. ശ്രീലേഖ
  5. അനിത
  6. ആൽഫ്രഡ്

നേട്ടങ്ങൾ

കലാമേള
അഞ്ജന എൻ കെ, മീനു പവിത്രൻ, നഫ്രീന, അനുപ്രിയ, നവ്യശ്രീ, ദിയ, കാവ്യ,സോന ടി കെ, ജാസ്മിൻ ടി, ഫാത്തിമത്തുൽ റിസ്വാന, ഫാത്തിമത്തുൽ സന, രാഹുൽ ദേവ് തുടങ്ങിയവർ സംഘനൃത്തം,ഒപ്പന, തിരുവാതിരക്കളി, ദേശീയഗാനാലാപനം, പദ്യം ചൊല്ലൽ എന്നീ മൽസര ഇനങ്ങളിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്
കായികമേള
അഞ്ജന എൻ കെ ദേശീയ കായികമേളയിൽ കേരളത്തെ പ്രതിനിധീകരിച്ച് ജാവലിൻ,ഡിസ്‌കസ്, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിൽ പങ്കെടുത്തു.
ആഷിക്ക് എം പി സംസ്ഥാന തല കായികമേളയിൽ ഷോട്ട്പുട്ടിൽ രണ്ടാം സ്ഥാനം നേടി
പ്രവൃത്തിപരിചയമേള
അരുൺ ( ക്ലേ മോഡലിംഗ്) ആഷിക്ക് എം പി ( ക്ലേ മോഡലിംഗ്)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അരുൺ (ശില്പി, സർഗ്ഗാലയ-ഇരിങ്ങൽ)
  2. നിഖിൽ (ഗവൺമെന്റ് ജീവനം)
  3. സോജിത്ത് (ഗവൺമമെന്റ് ജീവനം)
  4. നജീഷ് (ഐ ടി മേഖല)
  5. റഹീഷ് (ഐ ടി മേഖല)
  6. തീർത്ഥ നിർമ്മൽ (ടെക്നോ പാർക്ക്)
  7. അഞ്ജന എൻ കെ (ദേശീയ കായിക താരം)

വഴികാട്ടി

{{#multimaps: 11.595220, 75.614294 | width=800px | zoom=16 }}