എയുപിഎസ് നീലേശ്വരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12352HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്ത് 84 വർഷത്തോളമായി അറിവിന്റെ പ്രഭചൊരുയുന്ന വിദ്യാലയമാണ് എൻ.കെ.ബി.എം.എ.യു.പി.സ്കൂൾ. 1933 ൽ നീലേശ്വരം മാർക്കറ്റിന് സമീപം സ്ഥാപിക്കപ്പെട്ട വിദ്യാലയം 1950ലാണ് ദേശീയപാതയ്ക്കരികിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട്ത്. സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായിരുന്ന പരേതനായ എൻ.കെ.ബാലകൃഷ്ണനായിരുന്നു ദീർഘകാലം ഈ സ്കൂളിന്റെ മാനേജർ. പത്ത്കിലോമീറ്റർ അകലെയുള്ള അഴിത്തല ,തൈക്കടപ്പുറം ഭാഗങ്ങിൽ നിന്നുപോലും വിദ്യർത്ഥികൾ പഠനത്തിനായി എത്തിച്ചേരുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ വിശ്വാസ്യതയ്ക്ക് ഉത്തമദൃഷ്ടാന്തമാണ്. 2016-17 വർഷം നീലേശ്വരം മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടത് എൻ.കെ.ബി.എം.എ.യു.പി.സ്കൂളായിരുന്നു. 13 ക്ലാസ്സുകളിലായി 302 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വർഷങ്ങളായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാൻ വിദ്യാലയത്തിന് കഴിയുന്നുണ്ട്.