എസ്.ഐ.ടി.സി പരിശീലന ഫീഡ്ബാക്ൿ
ഐ.ടി @ സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം എല്ലാ സ്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാര്‍ക്കും വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തില്‍ സ്കൂള്‍വിക്കി പരിചയപ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. ഈ പരിശീലം താഴെ പറയുന്ന വിദ്യാഭ്യാസ ജില്ലയില്‍ എന്ന് നടന്നു, എപ്രകാരം നടന്നു,ആര് സ്കൂള്‍വിക്കി പരിചയപ്പെടുത്തി, വിനിയോഗിച്ച സമയം, പൊതു അഭിപ്രായം എന്നിവ അതാത് കാര്യനിര്‍വാഹകര്‍ അതാത് വിദ്യാഭ്യാസ ജില്ലക്ക് താഴെ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
നെയ്യാറ്റിന്‍കര
തിരുവനന്തപുരം
ആറ്റിങ്ങല്‍
കൊല്ലം
കൊട്ടാരക്കര
പുനലൂര്‍
പത്തനംതിട്ട
തിരുവല്ല
ആലപ്പുഴ
മാവേലിക്കര
ചേര്‍ത്തല
കുട്ടനാട്
കോട്ടയം
പാലാ
കടുത്തുരുത്തി
കാഞ്ഞിരപ്പള്ളി
തൊടുപുഴ
കട്ടപ്പന
മൂവാറ്റുപ്പുഴ
കോതമംഗലം
എറണാകുളം
ആലുവ
ആലുവയും എറണാകുളവും വിദ്യാഭ്യാസജില്ലകളിലെ എസ് ഐ ടി സി മാര്‍ക്ക് ഒരുമിച്ച് അവതരണം നടത്തി. ഗ്രേഡിങ്ങിന്റെ കാര്യം പറഞ്ഞപ്പോള്‍ പലരും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി. വിക്കി എഡിറ്റിങ്ങില്‍ ഉള്ള പരിചയക്കുറവിന്റെ ആശങ്ക കുറച്ചുപേര്‍ പങ്കുവെച്ചു, എന്നിരിക്കിലും എല്ലാവരും തന്നെ പോസിറ്റീവായിട്ടാണ് കണ്ടത്. പലരും വിക്കി എഡിറ്റിങ്ങില്‍ കൂടുതല്‍ പരിശീലനം ആവശ്യപ്പെട്ടു. ഉപജില്ലാതലത്തില്‍ നടക്കുന്ന ക്ലസ്റ്ററിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംശയനിവാരണങ്ങളൂം നടത്താന്‍ സാധിക്കുമെന്ന് കരുതുന്നു.
ഇരിഞ്ഞാലക്കുട
വിദ്യാഭ്യാസ ജില്ലയിലെ സ്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാര്‍ക്കുള്ള സ്കൂള്‍വിക്കി പരിശീലനം ഇന്ന് 22/11/2016 ന് കൊടകര ജി.എന്‍.ബി.സ്കൂളില്‍വെച്ച് നടന്നു. രാവിലെ 11.30 മുതല്‍ 1 മണി വരെ കൊടുങ്ങല്ലൂര്‍, ഇരിഞ്ഞാലക്കുട ഉപജില്ലക്കാര്‍ക്കും ഉച്ചക്ക് 3.15 മുതല്‍ 4.45 വരെ മാള, ചാലക്കുടി ഉപജില്ലക്കാര്‍ക്കും പരിശീലനം നല്‍കി.42+44=86 ല്‍ 36+36=72 സ്കൂളുകളിലെ എസ് ഐ ടി സി മാര്‍ പരിശീലനത്തില്‍ പങ്കടുത്തു. മാസ്റ്റര്‍ ട്രയ്‌നര്‍ അരുണ്‍ പീറ്റര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. നവംബര്‍ 30 വളരെ കുറഞ്ഞ സമയമാണെന്നും അത് ഡിസംബര്‍ 31 ആവുകയാണെങ്കില്‍ നല്ല രീതിയില്‍ വിദ്യാലയ പേജുകളെ അപ് ടു ഡേറ്റ് ചെയ്യാന്‍ കഴിയും എന്ന് പലരും അഭിപ്രായപ്പെട്ടു.
തൃശ്ശൂര്‍
ചാവക്കാട്
ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വലപ്പാട്, മുല്ലശ്ശേരി, ചാവക്കാട് എന്നീ 3 ഉപജില്ലകള്‍ക്കായി സ്കൂള്‍ വിക്കി പരിശീലനം 21-11--16 നും കുന്നംകുളം, വടക്കാഞ്ചേരി ഉപജില്ലകള്‍ക്കായി 22-11-16നും നടത്തുകയുണ്ടായി. ആദ്യദിവസം ഏതാണ്ട് 30 ഓളം അദ്ധ്യാപകരും രണ്ടാം ദിവസം 40 അദ്ധ്യാപകരും പങ്കെടുക്കുകയുണ്ടായി. വലിയ താല്പര്യത്തോടു കൂടി തന്നെയാണ് അദ്ധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തത്. ധാരാളം സ്കൂളുകള്‍ 2 ദിവസം കൊണ്ടു തന്നെ അവരുടെ സ്കൂളുകള്‍ അപ്ഡേറ്റ് ചെയ്യുന്നതായി നിരീക്ഷിക്കാന്‍ സാധിച്ചു. മാസ്റ്റര്‍ ട്രെയിനര്‍ സെബിന്‍ തോമസ് ക്ലാസ് നയിച്ചു.
ഒറ്റപ്പാലം
പാലക്കാട്
മണ്ണാര്‍ക്കാട്
തിരൂര്‍
മലപ്പുറം
വണ്ടൂര്‍
വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാര്‍ക്കു സ്കൂള്‍വിക്കി പരിചയപ്പെടുത്തല്‍ പരിശീലനം ഇന്ന് 21/05/2016 ന് ഉച്ചക്കു ശേഷം മലപ്പുറം ഐടിസ്കൂളില്‍വെച്ച് നടന്നു. മാസ്റ്റര്‍ ട്രൈനര്‍ അബ്ദുള്‍ റസാക്ക് പി, പരിശീലനത്തിനു നേതൃത്വം നല്‍കി. 3.30 മുതല്‍ 5മണി വരെയായിരുന്നു പരിശീലനം.