സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിൽ ഒന്നാം ക്ലാസ്സു മുതൽ നാലാം ക്ലാസ്സു വരെയുള്ള ക്ലാസുകൾ ഉണ്ട് .2020ഇൽ സ്കൂളിലെ എല്ലാ അദ്ധ്യാപകരും റിട്ടയർ ചെയ്തുപോയതിനാലും ഉണ്ടായിരുന്ന അറബിക് അദ്ധ്യാപകൻ കുട്ടികൾ കുറഞ്ഞതിനാൽ സംരക്ഷിത അദ്ധ്യാപകനായി  മലപ്പുറം ജില്ലയിലേക്ക് സ്ഥലം മാറ്റപ്പെട്ടതിനാലും കുട്ടികളെ പഠിപ്പിക്കാൻ അദ്യാപകരില്ലാത്ത അവസ്ഥയാണ്.നിലവിൽ സ്കൂളിലേക്ക് സ്ഥലം മാറ്റപ്പെട്ടു വന്ന സംരക്ഷിത അധ്യാപികയാണ് സ്കൂളിൽ ആകെയുള്ളത്.

സ്കൂളിൽ 2016 ഇത് എലെക്ട്രിസിറ്റി കിട്ടുകയുണ്ടായി.2019 ഇൽ സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും ഫാനുകൾ പിടിപ്പിച്ചു.

ഗുരുവായൂർ എം.ൽ.എ ആയിരുന്ന ശ്രി അബ്ദുൽ ഖാദർ സ്കൂളിലേക്ക് രണ്ടു ലാപ്‌ടോപ്പുകൾ ,ഒരു പ്രൊജക്ടർ, ഒരു പ്രിൻറർ എന്നിവ നൽകുകയുണ്ടായി .. KITE ഇൽ നിന്നും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടർ കൂടി കിട്ടി . ടെലികോം വിഭാഗത്തിൽ നിന്നും ഫ്രീ ആയി ഇന്റർനെറ്റ് സൗകര്യം നൽകി വരുന്നുണ്ട്. 2021 ആണ്ടിൽ  കൊറോണ മഹാമാരി മൂലം സ്കൂളുകൾ അടച്ചപ്പോൾ കുട്ടികൾക്ക് പഠനസൗകര്യാര്ഥം എല്ലാ കുട്ടികൾക്കും മാനേജർ ടാബ് നൽകി. 

1982 ഇത് നിർമ്മിച്ച കെട്ടിടമാണ് സ്കൂളിന്റെ ഭൗതിക  ശരീരം.അതുകൊണ്ടു തന്നെ ആധുനിക രീതിയിലുള്ള സൗകര്യങ്ങളൊന്നും ഒരുക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല . വാഹനസൗകര്യം കുറവാണു എന്നത് കുട്ടികൾക്ക് വരാൻ വലിയ പോരായ്മയാണ്.സ്കൂൾ ആധുനിക കാലഘട്ടത്തിനനുസരിച്ചു മാറാത്തതും അധ്യാപകരുടെ കുറവും സ്കൂൾ വികസനത്തിന് തടസ്സമായി കാണുന്നു.