.കൂടുതൽ വായിക്കുക
കറ്റാനം വലിയപള്ളിയിലെ(സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ്ചർച്ച്)വിശ്വാസികളായ കുറെയേറെആളുകൾതാമസിച്ചിരുന്ന പ്രദേശമാണ് കറ്റാനം തുരുത്തിയിൽ വീടുംപരിസരവും. ഈ കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് ദൂരസ്ഥലങ്ങളിൽ പോയി പ്രാഥമിക വിദ്യാഭ്യാസം നേടാൻ സാധിക്കാത്തതിനാൽ സഭാവിശ്വാസികളായ പെൺകുട്ടികൾക്കായി ഒരു പ്രാഥമിക വിദ്യാലയം തുടങ്ങാൻ ഒരുങ്ങി. എന്നാൽ ഇലഞ്ഞിക്കൽ ഇട്ടിച്ചെറിയ ജേക്കബ് എന്ന ദീർഘദർശിയായ മനുഷ്യസ്നേഹി ഈ പ്രദേശത്തെ മുഴുവൻ കുട്ടികളുടെയും പഠനത്തിനായി ഒരു പ്രാഥമിക വിദ്യാലയം സ്വന്തം സ്ഥലത്ത് ആരംഭിക്കുകയാണ് ചെയ്തത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം 1916-ൽ സ്കൂൾ സ്ഥാപിതമായി. തുടക്കത്തിൽ അഞ്ചാം തരാം വരെ ഉണ്ടായിരുന്നു. പിൽക്കാലത്ത് നാലാം ക്ലാസ്സ് വരെയായി. പ്രഗത്ഭരായ പല അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഒരു വർഷം നീണ്ട വിപുലമായ പരിപാടികളോടെ 2016 ഫെബ്രുവരിയിൽ ഈ സ്കൂളിൻറെ ശതാബ്ദി ആഘോഷിച്ചു.പിന്നിട്ട 100 വർഷങ്ങളുടെ ദീർഘമായ കാലയളവിനുള്ളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ജീവിതവിജയം നേടുന്നതിൽ ആദ്യ പടവുകൾ ഒരുക്കാനും ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്.
ഭരണിക്കാവ് പഞ്ചായത്തിലെ 9,10,11 വാർഡുകളിലെ കുട്ടികളാണ് ഈസ്കൂളിനെ ആശ്രയിക്കുന്നത്.സ്കൂളിനുസമീപത്തുള്ളഒരുഅംഗനവാടിയിലെയും (നമ്പർ-152) 2കി.മീ.പരിധിയിലുള്ള മറ്റ് രണ്ട് അംഗനവാടികളിലെയും കുട്ടികളാണ് ഇവിടെയെത്തുന്നത്.സ്കൂളിൻറെ 2 കി.മീ.ചുറ്റളവിലുള്ള അരഡസൻ അൺഎയ്ഡഡ്ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഞങ്ങളുടെ സ്കൂളിൻറെ നിലനില്പിനെ സാരമായി ബാധിച്ചിട്ടുണ്ട്..2009 മുതൽ ഈ സ്കൂൾ കറ്റാനം വലിയപള്ളി ഏറ്റെടുത്തു.ഇപ്പോൾ പള്ളിയുടെ മാനേജ്മെന്റിൻറെ അധീനതയിലാണ് പ്രവർത്തിക്കുന്നത്.