ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
18:29, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ) ('<big>'''ഹായ് സ്കൂൾ കുട്ടിക്കൂട്ടം'''</big> ഹായ്സ്കൂൾ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

ഹായ്സ്കൂൾ കുട്ടിക്കൂട്ടം കൂട്ടുകാർക്കുള്ള ഏകദിന പരിശീലനം സ്കൂളിൽ നടന്നു.ഞങ്ങളുടെ സ്കൂളിന്റെ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' ലോഗോ പ്രകാശനം ചെയ്തുകൊണ്ട് പി റ്റി എ പ്രസിഡന്റ് എസ് സുരേന്രൻ പരിശീലനം ഉദ്ഘാടനം ചെയ്തു.സ്കൂൾ ഐ റ്റി കോർഡിനേറ്റർ പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ചു സംസാരിച്ചു.ഹെഡ്മാസ്റ്റർ സലിൽകുമാർ ആശംസ പറഞ്ഞു. സ്കൂൾ ഐ റ്റി കോർഡിനേറ്റർ ഇന്റർനെറ്റ് &സൈബർ സെക്യൂരിറ്റി എന്ന വിഷയം പരിചയപ്പെടുത്തുകയും കുട്ടിക്കൂട്ടുകാരുടെ കർത്തവ്യങ്ങളെ കുറിച്ചു അവരെ ബോധവാൻമാരാക്കുകയും ചെയ്തു.ഹാക്കിംഗ് ക്രാക്കിംഗ് മേഖലകൾ പരിചയപ്പെടുത്തി നാമെപ്പോഴും സൈബർലോകത്ത് നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു കുട്ടികളെ ബോധ്യപ്പെടുത്തി.സ്വന്തം നെറ്റ്വർക്കിന്റെ വൈ ഫൈ പാസ്സ് വേഡ് ലൈവായി ഹാക്ക് ചെയ്തു കാണിച്ച് സെക്കന്റുകൾക്കകം ശക്തമായ ഒരു പാസ്സ് വേഡ് ആർക്കും ഹാക്കു ചെയ്യാൻ സാധിക്കുമെന്നും നമ്മൾ സൈബർലോകത്തു ഒട്ടും സുരക്ഷിതരല്ലെന്നും സൈബർ സെക്യുരിറ്റി പഠനത്തിന്റെ ആവശ്യകത എത്രത്തോളമെന്നും അവരെ ബോധ്യപെടുത്തി. ഉപകരണങ്ങളിൽ ഇലക്ട്രിക്കൽ ഇലക്ട്രോണിക് വേർതിരിവ് മാഞ്ഞുകൊണ്ടിരിക്കുന്ന ടെക്നോളജിയുടെ പുതിയ കാലം അപാരമായ സാധ്യതകളുടേയും കാലമാണെന്ന് അദ്ദേഹം പറഞ്ഞു.