എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പരിസ്ഥിതി ക്ലബ്ബ്

ലോക പരിസ്ഥിതി ദിനം ജൂണ്‍ 5 ഞായര്‍

ലോക പരിസ്ഥിതി ദിനം 2016 ജൂണ്‍ 6 തിങ്കളാഴ്ച സമുചിതമായി ആഘോഷിച്ചു. അസംബ്ലിയില്‍ ലഘു പ്രഭാഷണം ,ഗാനാലാപനം , പരിസ്ഥിതി പ്രതിജ്ഞ എന്നിവ നടത്തി. പ്ലക്കാര്‍ഡുകളുമായി കുട്ടികളുടെ റാലി ഉണ്ടായിരുന്നു. വൃക്ഷത്തൈകള്‍ കുട്ടികള്‍ക്കു് വിതരണം ചെയ്ചു. തുടര്‍ന്നു് സ്കീള്‍ പരിസരത്തു് വൃക്ഷത്തൈകള്‍ നടുകയും ചെയ്തു.


സ്വച്ഛ് ഭാരത് മിഷന്‍

സ്വച്ഛ് ഭാരത് മിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ 'മാലിന്യ സംസ്ക്കരണം' എന്ന വിഷയത്തില്‍ ഒരു ബോധവല്‍ക്കരണ സെമിനാര്‍ നവംബര്‍15 ചൊവ്വാഴ്ച രാവിലെ പത്തു മണിക്കു എസ്.ഡി.പി.വൈ കല്ല്യാണമണ്ഡപത്തില്‍ വച്ച് നടത്തുകയുണ്ടായി.അദ്ധ്യക്ഷ പദം അലങ്കരിച്ചതു് കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീമതി.സുനില ശെല്‍വന്‍ ആയിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി.ഷൈനി മാത്യു ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശ്രീ.ശശികുമാര്‍ ,ശ്രീ.മോഹനന്‍,ശ്രീമതി.സിനിമോള്‍,ശ്രീ.കൃഷ്ണകുമാര്‍ എന്നിവരാണ് എട്ട്,ഒമ്പതു്,പത്തു ക്ലാസ്സിലെ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തതു്.ജൈവ - അജൈവ മാലിന്യങ്ങളെ ക്കുറിച്ച് വിശദീകരിച്ചു. അജൈവ മാലിന്യമായ പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന വിപത്തിനെ ക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.മണ്ണ്,വായു,ജലം ഇവ എങ്ങിനെ മലിനമാകുന്നു എന്നും ഈ മലിനീകരണം തടയുന്നതിനു് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം എന്നും വളരെ വിശദമായി ഉദാഹരണസഹിതം പറയുകയുണ്ടായി.ശുചീകരണ പ്രക്രിയയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനിവാര്യമായ പങ്കിനെക്കുറിച്ച് ബോധിപ്പിച്ചു.വളരെ പ്രയോജന പ്രദമായ ഈ സെമിനാര്‍ 12 മണിക്കു അവസാനിച്ചു.