ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25430LPS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പതിമൂന്ന് ക്ലാസ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, കൗൺസിലിംഗ് റൂം, അടുക്കള, വിറകുപുര എന്നിങ്ങനെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഇരുനില കോൺക്രീറ്റ് കെട്ടിടമാണ് ഈ വിദ്യാലയം.കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി വരാന്തയും കെട്ടിടത്തിന്റെ മറ്റു തുറന്ന ഭാഗങ്ങളും കമ്പി വല കെട്ടി സുരക്ഷിതമാക്കി. വേനൽക്കാലം ആകുമ്പോൾ ഉണ്ടായിരുന്ന കുടിവെള്ള പ്രശ്നം പഞ്ചായത്തിന്റെ ഇടപെടൽമൂലം പരിഹരിക്കപ്പെട്ടു. കൂടാതെ വാട്ടർ അതോറിറ്റിയിൽ നിന്നും വാട്ടർ പ്യൂരിഫയർ ലഭിച്ചതിനാൽ ശുദ്ധജലം കുട്ടികൾക്ക് ലഭ്യമാകുന്നുണ്ട്. തിളപ്പിച്ചാറിയ വെള്ളം കുട്ടികൾക്ക് കുടിക്കാനായി കെറ്റിലിൽ സംഭരിച്ചു വയ്ക്കുന്നു. പഞ്ചായത്തിൽ നിന്നും ഒരു ടോയ്‌ലറ്റ് സമുച്ചയം നിർമ്മിച്ചു നൽകിയിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം