സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

നെയ്യാറിന്റെ തീരത്തെ അതിമനോഹരമായ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ തലയുയർത്തി നിൽക്കുന്ന വിദ്യാ ക്ഷേത്രമാണ് സെന്റ് . മാത്യൂസ് എൽ.പി.എസ്. അറിവിന്റെ അഭാവം തിന്മയുടെ ലോകം വളർത്തുമെന്നതിനാൽ പുരോഗതിയിലേക്കുള്ള വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നാട്ടിലെ കുരുന്നു ഹൃദയങ്ങളിൽ വിജ്ഞാനം സ്നേഹമായി പകരുന്ന ദൗത്യം ഇന്നാട്ടുകാരുടെ സഹകരണത്തോടെ തിരുഹൃദയ സന്യാസിനികൾ1976 ജനുവരി 26 നു വിടർന്നു വരുന്ന പൂമൊട്ടുകളെ ഒന്നിച്ചു ചേർത്ത് ചന്ദ്രമംഗലത്തു ഒരു നഴ്സറി സ്കൂൾ ആരംഭിച്ചു . സ്ഥല പരിമിതിമൂലം 1982 ജൂൺ 1 നു 49 വിദ്യാർത്ഥികളുമായി കുച്ചപ്പുറത്ത് സ്കൂൾ തുടങ്ങി . ബാലാരിഷ്ടതകൾ ഏറെ ഉണ്ടായിരുന്ന ആദ്യ കാലങ്ങളിൽ പ്രഥമ അദ്ധ്യാപികയായിരുന്ന സിസ്റ്റർ . എൽസി അരിമറ്റവും , തുടർന്ന് സിസ്റ്റർ . ലോറ , സിസ്റ്റർ . ഫ്രാൻസിന, സിസ്റ്റർ . ജോസി ,സിസ്റ്റർ . പൗളിൻ എന്നിവരും തങ്ങളുടേതായ വ്യക്തി മുദ്രകൾ പതിപ്പിച്ചു ഈ സ്ഥാപനത്തെ വളർത്തി വലുതാക്കി . ഈ സ്കൂളിലെ ആദ്യവിദ്യാർത്ഥി ജയലത. ബി. എസ് .(മണ്ഡപത്തിൻകടവ് ) ആയിരുന്നു. മലയാളവും , ഇംഗ്ലീഷും ബോധന മാധ്യമമായി ഉപയോഗിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ .സിസ്റ്റർ .അമല ജോസ് എസ് .എച്ച് ആണ് . ഇപ്പോൾ 17 അദ്ധ്യാപകരും , രണ്ടു അനധ്യാപകരും നിസ്വാർത്ഥമായി ഊർജസ്വലരായി ഒപ്പം കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കു അനുസൃതം പുരോഗതി കൈവരിച്ചു അറിവ് പകരുന്നു. ഇപ്പോൾ പ്രഥമ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ . ജോജി മോൾ എം .വി യുടെ നേതൃത്വത്തിൽ സ്കൂൾ പഠന , പഠ്യേതര പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു.