സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
1976 ജനുവരി 26 നു വിടർന്നു വരുന്ന പൂമൊട്ടുകളെ ഒന്നിച്ചു ചേർത്ത് ചന്ദ്രമംഗലത്തു ഒരു നഴ്സറി സ്കൂൾ ആരംഭിച്ചു . സ്ഥല പരിമിതിമൂലം 1982 ജൂൺ 1 നു 49 വിദ്യാർത്ഥികളുമായി കുച്ചപ്പുറത്ത് സ്കൂൾ തുടങ്ങി . ബാലാരിഷ്ടതകൾ ഏറെ ഉണ്ടായിരുന്ന ആദ്യ കാലങ്ങളിൽ പ്രഥമ അദ്ധ്യാപികയായിരുന്ന സിസ്റ്റർ . എൽസി അരിമറ്റവും , തുടർന്ന് സിസ്റ്റർ . ലോറ , സിസ്റ്റർ . ഫ്രാൻസിന, സിസ്റ്റർ . ജോസി ,സിസ്റ്റർ . പൗളിൻ എന്നിവരും തങ്ങളുടേതായ വ്യക്തി മുദ്രകൾ പതിപ്പിച്ചു ഈ സ്ഥാപനത്തെ വളർത്തി വലുതാക്കി . ഈ സ്കൂളിലെ ആദ്യവിദ്യാർത്ഥി ജയലത. ബി. എസ് .(മണ്ഡപത്തിൻകടവ് ) ആയിരുന്നു. മലയാളവും , ഇംഗ്ലീഷും ബോധന മാധ്യമമായി ഉപയോഗിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ .സിസ്റ്റർ .അമല ജോസ് എസ് .എച്ച് ആണ് . ഇപ്പോൾ 17 അദ്ധ്യാപകരും , രണ്ടു അനധ്യാപകരും നിസ്വാർത്ഥമായി ഊർജസ്വലരായി ഒപ്പം കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കു അനുസൃതം പുരോഗതി കൈവരിച്ചു അറിവ് പകരുന്നു. ഇപ്പോൾ പ്രഥമ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ . ജോജി മോൾ എം .വി യുടെ നേതൃത്വത്തിൽ സ്കൂൾ പഠന , പഠ്യേതര പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു.