(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ.... മഴ
മേഘ കൊമ്പിൽ ഊഞ്ഞാലുകെട്ടി
ആടിവരുന്നു മഴ
വാഴത്തോട്ടത്തിൽ മേലെ നൃത്തം
ചെയ്തു വരുന്നു മഴ
വീട്ടിലെ മേൽക്കൂര മുകളിൽ
താളം കൊട്ടി വരുന്നു മഴ
നമ്മളെയാകെ അടിമുടി നനച്ച്
ചിരിച്ചു വരുന്നു മഴ