എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/അമ്മുവിന്റെ തത്ത

അമ്മുവിന്റെ തത്ത

"അമ്മേ, എനിക്ക് ഒരു തത്തയെ വാങ്ങിത്തരുമോ?" അമ്മു ചോദിച്ചു. "മോൾ എങ്ങനെയാ തത്തയെ വളർത്തുക?" "ഞാൻ തത്തയ്ക്ക് പാൽ കൊടുക്കും, ബിസ്ക്കറ്റ് കൊടുക്കും, ചോറ് കൊടുക്കും അങ്ങനെ ഞാൻ കഴിക്കുന്നതെല്ലാം കൊടുക്കും". "തത്ത പറന്നു പോയാൽ എന്തു ചെയ്യും?" അമ്മ ചോദിച്ചു. " ഞാൻ തത്തയ്ക്ക് ഒര്കൂട് വാങ്ങും. എന്നിട്ട് അതിൽ അടയ്ക്കും. അപ്പോൾ പറന്നു പോകാൻ കഴിയില്ലല്ലോ ". അയ്യോ മോളേ, പാവം തത്തയല്ലേ, പറക്കുക എന്നത് അതിന്റെ സ്വാതന്ത്ര്യമാണ്. നാം ആസ്വാതന്ത്ര്യം തട്ടിയെടുക്കാൻ പാടില്ല. നമ്മൾ ഒരു ജീവികളെയും അടിമയായി കാണാൻ പാടില്ല " "അത് ഞാൻ ഓർത്തില്ല, സോറി അമ്മേ, എനിക്ക് തത്തയെ വേണ്ട. അത് ആകാശത്ത് കൊതി തീരുവോളം പറന്നു കളിക്കട്ടെ ".

നിവേദ്യ എസ്
2 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കഥ