ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശനം

21:03, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21337-pkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2017 -2018 മുതൽ നടത്തി വരുന്ന ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശിച്ചു. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയിലാണ് നിലവിൽ സംസ്കരണപ്ലാന്റ് ഉള്ളത്. പ്രധാന അദ്ധ്യാപിക ശ്രിമതി അനിലാകുമാരി പി ടി എ പ്രസിഡന്റ് സുരേഷ്, നല്ലപാഠം കോഡിനേറ്റർ ലത എന്നിവരുടെ നേതൃത്വത്തിൽ നല്ലപാഠം വിദ്യാർത്ഥികൾ സംസ്കരണ പ്ലാന്റ് സന്ദർശിച്ചു. ജൈവ മാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവയുടെ സംസ്കരണം നേരിട്ടു കാണാൻ കഴിഞ്ഞു.

ജൈവ മാലിന്യങ്ങൾ ചെടികൾക്കാവശ്യമായ വളമായി ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ തീരെ ചെറിയ പൊടികളാക്കി റോഡ് നിർമ്മാണത്തിനുള്ള ടാറിൽ ചേർക്കുന്നു. പ്ലാന്റിലെ ജീവനക്കാർ സംസ്കരണത്തിന്റെ വിവിധഘട്ടങ്ങൾ വിവരിച്ചുതന്നു.