ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
SPC-സ്റ്റുഡന്റ് പോലീസ് കേഡറ്റ് - യുടെ നാലാം ബാച്ച് സ്തുത്യർഹമായ വിധം പ്രവർത്തിക്കുന്നു. 40സീനിയർ അംഗങ്ങളും 40 ജൂനിയർ അംഗങ്ങളും അണിനിരക്കുന്ന ഊർജസ്വലമായ ഒരു സേനയാണ് നമ്മുടേത്. സാമൂഹികാവബോധം കൈമുതലാക്കി നിരവധി പ്രവർത്തനങ്ങൾ SPC ഏറ്റെടുത്തു നടപ്പാക്കി. ശുചീകരണ- ബോധവൽക്കരണ- ജീവരാകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം സ്ക്കൂളിന്റെ അച്ചടക്കത്തിന്റെയും ചുക്കാൻ പിടിക്കുന്നത് SPCയാണ് .ഈ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന പരേഡിൽ മികച്ച SPC യായി തിരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്ക്കൂളാണ്. റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ പരേഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എറണാകുളം വിദ്യാഭ്യാ സജില്ലയിലെ ഏക സ്ക്കൂൾ പുത്തൻതോടാണ്.പ്ലാസ്റ്റിക്ക് നിർമ്മാജ്ജന പ്രർത്തന ത്തിൽ ജില്ലയിലെ ഐക്കൺ സ്ക്കൂളാണ് നമ്മുടേത്. ബഹു ഡി സി പി ശ്രീ മുഹമ്മദ് റഫീക്ക് സാർ ഉത്ഘാടനം ചെയ്ത് ഈ ഇനത്തിൽ നാം നടപ്പാക്കുന്ന നന്മവീട് പരിപാടി ജില്ലാതലത്തിൽ തന്നെ ഏറെ പ്രശംസ പിടിച്ചു പറ്റിയ ഒന്നാണ്.
കൊച്ചി പോലീസ് സിററി പോലീസ് കമ്മീഷണർ ശ്രീ. അജിത് കുമാർ IPS, മട്ടാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ ശ്രീ.ജോസ്, മററു പോലീസ് ഓഫീസർമാർ എന്നിവരുടെ സാന്നിധ്യത്തിൽ, 2012 ജുലൈ 30 ന്, കൊച്ചി നിയോജകമണ്ഡലം MLA ശ്രീ. ഡൊമിനിക് പ്രസന്റേഷൻ ഭദ്രദീപം കൊളുത്തി പുത്തൻതോട് സ്കൂളിൽ എസ്.പി.സി. യൂണിററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.25/074/2012 ൽ സെക്കന്റ് ഡേ സെലിബ്രേഷനിൽ വച്ച് ബഹു. കേന്ദ്ര ഭക്ഷ്യവകുപ്പുമന്ത്രി ശ്രീ.കെ.വി.തോമസ് MP യിൽ നിന്ന് യൂണിററിനുള്ള അംഗീകാരപത്രിക ബഹു.ഹെഡ്മിസ്ട്രസ്സ് നേടി.
8ാം ക്ളാസ്സിലെ 22 ആൺകുട്ടികളും 22 പെൺകുട്ടികളും ഉൾപ്പെടെ 44 പേരടങ്ങുന്നതാണ് സ്കൂളിലെ എസ്.പി.സി. ടീം. ശ്രീ. ഷിറ്റോ പി. ജോസ്, ശ്രീമതി. ലിസ്സി ജോസഫ് എന്നീ അധ്യാപകർ എസ്.പി.സി. കുട്ടികൾക്ക് നേതൃത്നം നൾകുന്നു. കണ്ണമാലി പോലീസ് സ്റ്റേഷൻ പോലീസ് ഓഫീസർമാർ പരിശീലനം നൾകുന്നു. ആഴ്ചയിൽ രണ്ടു ദിവസം പരേഡ് നടത്തുന്നു.
2012 ആഗസ്റ്റ് 31,സെപ്റ്റംബർ 1 തിയതികളിൽ നടന്ന ഓണം ക്യാമ്പ് പി.റ്റി.എ. പ്രസിഡന്റ് ശ്രീ. പി.എഫ്. ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു.
29/09/2012 ലോക ഹൃദയദിനത്തിൽ തോപ്പുംപടിയിൽ റാലി നടത്തി.
12/10/2012 ൽ എസ്.പി.സി. യുടെ നേതൃത്നത്തിൽ കുമ്പളങ്ങി-കണ്ടക്കടന് റോഡിലെ വൃക്ഷങ്ങൾക്ക് അഗ്നിബാധയിൽനിന്നും സംരക്ഷണം ലഭിക്കുന്നതിനായി അഗ്നിവേലി നിർമിക്കുകയും ശുചിത്വസന്ദേശ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.