PHSchoolFrame
സ്കൂൾ ചരിത്രം
പുളിഞ്ഞാൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവ. ഹൈസ്ക്കൂൾ പുളിഞ്ഞാലിന് ഏറെ ചരിത്രപരമായ പ്രാധാന്യം ഉണ്ട്. വയനാട് ജില്ല രൂപീകരിക്കുന്നതിന് മുൻപ് മലബാർ പ്രവിശ്യയിൽ ആയിരുന്ന ഇവിടത്തെ സാധാരണ ജനങ്ങൾക്കും ആദിവാസികൾക്കും അക്ഷരമധുരം പകർന്നു നൽകാൻ പൗരപ്രവർത്തകനും , പ്രമാണിയുമായ ശ്രീ കീഴട്ട മമ്മു ഹാജിയും , തലശ്ശേരി സ്വദേശിയായിരുന്ന കുഞ്ഞബ്ദുളള മാഷും ചേർന്ന് സ്വന്തം സ്ഥലത്ത് (രണ്ട്ഏക്കർ 12സെന്റ്) സ്ഥാപിച്ച മാപ്പിള വിദ്യാലയം 1955 കാലത്ത് സർക്കാർ ഏറ്റെടുത്തു . ഇടകാലത്ത് കാറ്റിലും മഴയിലും ഈ വിദ്യാലയത്തിന്റെ ഒരു ഭാഗം തകർന്നു വീണു . നാട്ടുകാരുടെ സഹായത്തോടെ സർക്കാർ വക സ്ഥലത്ത്നിർമ്മിച്ച ഓല ഷെഡ്ഡിൽ വീണ്ടും വിദ്യാലയത്തിന്റെ പ്രവർത്തനം തുടർന്നു . ഏറേ കാലത്തിനുശേ ഷം പ്രധാന അധ്യാപകൻ പി .പോക്കർമാഷിന്റെയും കീഴട്ട മമ്മു ഹാജിയുടെയും നേതൃത്വത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയെ സമീ പിച്ച് സ്ക്കൂൾ കെട്ടിടത്തിനാവശ്യമായ ഫണ്ട് ലഭ്യമാക്കി. ശ്രീ അവരയിൽ കുഞ്ഞിരാമൻ നമ്പ്യാരുടെ അകമഴിഞ്ഞ സഹായത്തോടെ പായോട് നിവാസികളായ ശ്രീ ജോർജ്ജ് , ശ്രീ ആന്റണി , ശ്രീ ഫ്രാൻസിസ് തുടങ്ങിയവർ നിർമ്മിച്ചതാണ് ഇന്നു കാണുന്ന ഈ വിദ്യാലയം . പ്രത്യേക നിർമ്മാണത്തോടെ 1972 ൽ പുതുക്കി പണിത ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം മാനന്തവാടി മുൻസിപ്പൽ കോടതിയിലെ പ്രഥമ മജിസ്ട്രേറ്റും , പൗര പ്രമുഖരുടെയും സാന്നിധ്യത്തിൽ ആയിരുന്നു . പുളിഞ്ഞാൽ ഗ്രാമത്തിന് പൊൻ തിളക്കമേകി ഇന്നും ഈ വിദ്യാലയം നിലകൊള്ളുന്നു .