എസ്..സി. വി.എൽ.പി.എസ്.കൊടുമൺ/പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:35, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38211 (സംവാദം | സംഭാവനകൾ) (പാഠ്യേതര പ്രവർത്തനങ്ങൾ ഉപതാൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാഠ്യപ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ മികവ് പുലർത്തിക്കൊണ്ട് നാടിൻെറ തിലകക്കുറിയായി മാറിക്കൊണ്ടിരിക്കുകയാണ് എസ് സി വി എൽ പി സ്കൂൾ. ശിശുക്ഷേമ സമിതിയുടെ സംസ്ഥാന തല 'വർണ്ണോത്സവം' ശിശുദിന മത്സരങ്ങളിലും പങ്കാളികളാകാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. അക്ഷരമുറ്റം ക്വിസ്, ജനയുഗം ക്വിസ്, സ്വദേശി ക്വിസ്, അറിവുത്സവം, യുറീക്ക വിജ്ഞാനോത്സവം, ഗാന്ധി ക്വിസ് എന്നിവയിൽ പങ്കെടുത്ത് വിജയം കൈവരിക്കാൻ കഴി‍ഞ്ഞിട്ടുണ്ട്. 2019 – 20 എൽ എസ് എസ് പരീക്ഷയിൽ, കൊടുമൺ ഗ്രാമ പഞ്ചായത്തിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. കോർണർ പി ടി എകൾ സംഘടിപ്പിച്ച് രക്ഷിതാക്കളുമായി നിരന്തര ബന്ധം പുലർത്തി, കുട്ടികളുടെ നേട്ടങ്ങൾ ‍പൊതുസമൂഹത്തിൽ എത്തിച്ചിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസങ്ങളിലും, പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ, ക്ലാസ് അടിസ്ഥാനത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി അസംബ്ലികൾ നടത്തുന്നു.

അസംബ്ലിയിൽ തെരഞ്ഞെടുത്ത പത്ര ചോദ്യങ്ങൾ ഉൾപ്പെടുത്തി പത്രക്വിസ് നടത്തുകയും ,മാസാവസാനം മെഗാ പത്രക്വിസും വർഷാവസാനം സൂപ്പർ മെഗാക്വിസ്സും നടത്തി സമ്മാനങ്ങൾ നല്കാറുണ്ട്.ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികളെ ഗ്രൂപ്പുകളാക്കി ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിലാണ് അസംബ്ലി നടത്തുന്നത്.ദിനാചരണങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തിൽ വിജ്ഞാനപ്രദമാക്കി തീർക്കാറുണ്ട്. സ്കൂൾ തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള ശാസ്ത്രോത്സവം, ഗണിതോത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്, പ്രവൃ‍ത്തി പരിചയ പരിശീലനം, പഠനോത്സവം എന്നിവ ഏറെ ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

നല്ലപാഠം യൂണിറ്റിൻെറ ആഭിമുഖ്യത്തിൽ 'പ്രളയബാധിതർക്കൊരു കൈത്താങ്ങ്’,ശുചിത്വ സന്ദേശ യാത്രകൾ, പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരെ ബോധവത്ക്കരണ പരിപാടികൾ എന്നിവയും, മാതൃഭൂമി സീഡിൻെറ ആഭിമുഖ്യത്തിൽ 'പ്ലാസ്റ്റിക് മുക്ത ഭവനം 'പദ്ധതി ഏറ്റെടുത്ത് , ഗാർഹിക പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂളിൽ ശേഖരിച്ച് വ്യാപാരി - വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ അവ പുനചംക്രമണത്തിനായി കൊണ്ടുപോകുകയും ചെയ്തുവരുന്നു. കൂടാതെ നാടിനെ അറിയാൻ പദ്ധതിയുടെ ഭാഗമായി ശക്തിഭദ്ര സ്മാരകം, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ച് വിവരശേഖരണം നടത്തുകയും ,ശക്തിഭദ്രൻെറ കഥയെ ആസ്പദമാക്കി കുട്ടികൾ നാടകം അവതരിപ്പിക്കുകയും ചെയ്തു.

പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ഫീൽഡ് ട്രിപ്പുകളും,പഠനയാത്രകളും സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് പിറന്നാൾ ചെടികളും,പിറന്നാൾ പുസ്തകങ്ങളും സ്കൂളിൽ എത്തിക്കാറുണ്ട്.ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസുകളും മെഡിക്കൽ ചെക്കപ്പുകളും, ജനമൈത്രി പോലീസിൻെറ നേതൃത്വത്തിൽ കൗൺസിലിംഗ് ക്ലാസുകളും നൽകാറുണ്ട്. പ‍ഞ്ചായത്തിൽ നിന്നും ലഭിച്ച രണ്ട് സൈക്കിളുകൾ ഉപയോഗിച്ച് ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ ആഴ്ചയിലും സൈക്കിൾ പരിശീലനം നൽകാറുണ്ട്.