ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ക്രിസ്ത്യൻ മിഷനറിയായ സാമുവേൽ മിറ്റിയർ എ ഡി 1879 ൽ സ്ഥാപിച്ച എൽ എം എസ് പള്ളിയിൽ ഏക വിദ്യാർഥിയുമായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ ഗവ.എച്ച്.എസ് പ്ലാവൂർ. മിഷനറിമാരും പള്ളിയിലെ മറ്റു ജീവനക്കാരും ചേർന്നാണ് സ്കൂളിന്റെ ദൈനംദിനകാര്യങ്ങൾ നിർവഹിച്ചിരുന്നത്. 1948 ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു. ഈ ഘട്ടത്തിൽ ശ്രീ എം ജോൺസൻ ആയിരുന്നു പ്രഥമാധ്യാപകൻ. എബൻസൺ,സമസ്,ജയിനി(കൊല്ലംകോണം) എന്നിവർ വിദ്യാർഥികളുമായിരുന്നു.സ്വാതന്ത്ര്യാനന്തരം 50 സെൻറ് പള്ളിവകഭൂമിയും കെട്ടിടവും സർക്കാരിന് കൈമാറി. 1964 ൽ യു പി സ്കൂളാക്കിഉയർത്തി. ശ്രീ എം പീരുമുഹമ്മദ്, ശ്രീ പാലോട് കൃഷ്ണപിള്ള എന്നിവരുടെ പ്രവത്തനഫലമായി ഹൈസ്കൂളാക്കി ഉയർത്തി.അപ്പോഴും 5000 രൂപയ്ക്ക് 50 സെൻറ് പള്ളിവക ഭൂമി സ്കൂളിന് നൽകുകയുണ്ടായി 1986 ൽ 17 സെൻറ് ഭൂമി കൂടി സൗജന്യമായി സ്കൂളിന് നൽകി.