എ.എം.എൽ.പി.എസ്. നീറാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18341 (സംവാദം | സംഭാവനകൾ) ('1925 ലാണ് നീറാട് എ.എം.എൽ.പി. സ്കൂളിന്റെ തുടക്കം. പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1925 ലാണ് നീറാട് എ.എം.എൽ.പി. സ്കൂളിന്റെ തുടക്കം. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കിയ മുതുവല്ലൂരിലെ മേക്കാടൻ കുഞ്ഞാലൻ ഹാജി എന്ന അക്ഷര സ്നേഹിയുടെ മനസ്സിൽ മൊട്ടിട്ട അക്ഷര സ്നേഹമാണ് ഈ അക്ഷര സൗധത്തിന് അടിത്തറ പാകിയത്. ബ്രിട്ടീഷ് ഭരണം നമ്മുടെ സമസ്തമേഖലകളെയും തകർത്തെറിഞ്ഞ നാളുകൾ, ബ്രിട്ടീഷ് വിരോധം അവരുടെ ഭാഷയോടുള്ള വിരോധമായി നമ്മുടെ പൂർവികർ കണക്കാക്കിയിരുന്ന കാലം, അക്കാലത്താണ് മുസ്ലിം കുട്ടികൾക്ക് ഖുർആൻ പഠിക്കാൻ ഒരു "ഓത്തുപള്ളിക്കൂടം" എന്ന മന്ത്രവുമായി മേക്കാടൻ കുഞ്ഞാലൻ ഹാജി കർമ്മ രംഗത്തേക്ക് കടന്നെത്തിയത്. കാലക്രമേണ മലയാള അക്ഷരമാല പഠിക്കാൻ താല്പര്യം ഉള്ളവരെ കണ്ടെത്തി എതിർപ്പുകളെ തന്ത്രപരമായി മറികടക്കുകയായിരുന്നു അദ്ദേഹം ബ്രിട്ടീഷ് ഭരണകൂടത്തിൽ നിന്നും ഒരു പ്രാഥമിക പള്ളിക്കൂടത്തിനുള്ള അനുമതി സമ്പാദിച്ചഅദ്ദേഹം ഈ കലാലയത്തിലെ ആദ്യ അധ്യാപകനും ശേഷം പ്രധാന അദ്ധ്യാപകനും ഒപ്പം മാനേജരുമായി സേവനമനുഷ്ഠിച്ചു.

ഒമ്പത് പതിറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം കൊണ്ടോട്ടി ഉപജില്ലയിലുപരി ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി ഇപ്പോൾ 689 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. പാഠ്യ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉപജില്ലയിൽ ഈ വിദ്യാലയം മുന്നിട്ടുനിൽക്കുന്നു ശ്രീ കെ പി സുലൈമാൻ ഹാജിയാണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ ഇദ്ദേഹം ഈ വിദ്യാലയത്തെ എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടി സംസ്ഥാനത്തെ തന്നെ മികച്ച ഒരു പ്രൈമറി വിദ്യാലയമായി ഉയർത്തിയിട്ടുണ്ട്