എ.എൽ.പി.എസ്. വടക്കുമുറി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മഴക്കാലമായാൽ ഈ രണ്ടുപ്രദേശങ്ങളേയും തഴുകി മുന്നേറുന്ന ചെറുപുഴ കരകവിയുകയും പ്രദേശം വെള്ളപ്പൊക്കത്താൽ മുങ്ങിപോവുകയും സഞ്ചാരം മുടങ്ങി പോവുകയും ചെയ്യുന്ന സ്ഥിതിയിൽ കുട്ടികളുടെ അക്ഷര മോഹം സഫലമാക്കാൻ 1979 ൽ പൊതു പ്രവർത്തകനും പഞ്ചായത്ത് മെമ്പറുമായിരുന്ന തെരട്ടമ്മൽ സ്വദേശി എ.അബൂബക്കർ ഹാജിയാണ്എ.ൽ.പി.സ്‌ക്കൂൽ സ്ഥാപിച്ചത്.തുടക്കത്തിൽ സ്കൂൾ പ്രായത്തിലുള്ള 104 കുട്ടികൾ പ്രവേശനം നേടുകയുണ്ടായി.ആദ്യ കാലത്ത് കൊല്ലം സ്വദേശിയായ ബഷീർ മാസറ്റർ പ്രധാനാധ്യാപകനായിരുന്നു.ഒരു അറബി ഭാഷ അധ്യാപകനും പ്രധാന അധ്യാപകനുമായിരുന്നു അക്കാലത്തുള്ള അധ്യാപകർ പിന്നീട് അധ്യാപക തസ്തികകൾ അനുവദിക്കുകയും ഒാരോ ക്ലാസും രണ്ടു ഡിവിഷനുകളായി വർദ്ധിക്കുകയും ചെയ്തു.ഇപോൾ 8 ഡിവിഷനുകളിലായി 214 വിദ്യാർതഥികളും 9 അധ്യാപകരും ഈ സ്കൂളിലുണ്ട്.കലാകായിക മേഖലയിൽ അരീക്കോട് ഉപജില്ലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്കൂളിനായിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം