ഉപയോക്താവ്:Krhspurameri

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Krhspurameri (സംവാദം | സംഭാവനകൾ) ('ഒരു പ്രാഥമിക വിദ്യാലയമായി പ്രവർത്തനമാരംഭിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒരു പ്രാഥമിക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച്, പ്രഗത്ഭരും പ്രശസ്തരുമായ പലരുടെയും അനുഗ്രഹാശിസ്സുകളോടെ വളർന്ന് സൗകര്യങ്ങളെല്ലാം ഉള്ള ഒരു ഹയർ സെക്കൻഡറി സ്കൂൾആയിത്തീർന്ന ചരിത്രമാണ് പുറമേരി കെ ആർ എച്ച് എസ്സ് എസ്സിന്റേത്. പണ്ഡിതനും, സാഹിത്യകാരനും കടത്തനാടിന്റെ അഭിമാനസ്തംഭവുമായ ശ്രീ . ആയഞ്ചേരി കോവിലകത്ത് ഉദയവർമ്മ ഇളയരാജ, പുറമേരിയിലെയും സമീപപ്രദേശങ്ങളിലെയും വരും തലമുറകളുടെ ആധുനിക വിദ്യാഭ്യാസാവശ്യം മുന്നിൽ കണ്ടു കൊണ്ടാണ് 1896ൽ കടത്തനാട് രാജാസ് സ്കൂൾ സ്ഥാപിച്ചത്. ആ മഹാനുഭാവന്റെ ലക്ഷ്യം സാക്ഷാത്കരിച്ചു കൊണ്ട് പ്രാഥമിക വിദ്യാലയമായി ആരംഭിച്ച പ്രസ്തുത വിദ്യാലയം 1918 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അങ്ങനെ 1921ൽ പ്രഥമ എസ്. എസ്. എൽ സി ക്ളാസുകാർ പൊതു പരീക്ഷ എഴുതി പുറത്തിറങ്ങി. 2010-11 അധ്യയന വർഷം മുതൽ സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ്, ഗ്രൂപ്പിൽ ഹയർ സെക്കണ്ടറി ക്ലാസ്സുകളും തുടങ്ങി.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Krhspurameri&oldid=1286843" എന്ന താളിൽനിന്ന് ശേഖരിച്ചത്