സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/എസ് ജെ എസ് റേഡിയോ നിലയം

12:02, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephsups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സർഗ്ഗ വിദ്യാലയം" പദ്ധതിയുടെ ഭാഗമായി St. Joseph's UPS Chunangamvely തെരഞ്ഞെടുത്ത പ്രവർത്തനമായിരുന്നു 'SJS Radio'

ആഴ്ചയിലൊരു ദിവസം 20 മിനിറ്റ് എന്ന ക്രമത്തിൽ നടത്തുന്ന റേഡിയോ പ്രക്ഷേപണം കൃത്യമായി നിശ്ചയിക്കപ്പെട്ട സമയത്ത് എല്ലാ ക്ലാസ്സുകളിലേക്കും എത്തിക്കുന്നു.
SJS വാർത്തകൾ, ക്ലബ് ഉദ്ഘാടനം പോലെയുള്ള പരിപാടികളുടെ തത്സമയപ്രക്ഷേപണം,ചോദ്യോത്തരവേള എന്നിവയും  റേഡിയോ പ്രക്ഷേപണത്തിൽ ഉൾപ്പെടുന്നു.

ആദ്യഘട്ടത്തിൽ സാമൂഹ്യശാസ്ത്രത്തിലെ 'പ്രപഞ്ചം' എന്ന മഹാ വിസ്മയത്തെ കുറിച്ച് കുട്ടികൾക്ക് ധാരണ നൽകുന്ന പരിപാടികളാണ് നടന്നത്.

പിന്നീട് ഗണിതത്തിലെ സമയം, ഭിന്നസംഖ്യ , ആകൃതികൾ തുടങ്ങിയ ആശയങ്ങൾ വിവിധ കലാരൂപങ്ങളുടെ (തുള്ളൽപാട്ട്, വഞ്ചിപ്പാട്ട്, കഥ )സഹായത്തോടെ റേഡിയോയിലൂടെ അവതരിപ്പിക്കുകയുണ്ടായി.

എൽ പി ക്ലാസിലെ കുട്ടികൾക്ക് ഗണിതത്തിൽ ഉള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിന് സഹായകമായ വിവിധ കലാരൂപങ്ങൾ സംഘടിപ്പിച്ചു. വഞ്ചിപ്പാട്ട് മാർഗംകളി, ആത്മകഥ, ഓട്ടം തുള്ളൽ എന്നീ കലാരൂപങ്ങളി ലൂടെ ഓരോ ക്ലാസ്സിലെ കുട്ടികളും ആർജിക്കേണ്ട പഠനനേട്ടങ്ങൾ ആയ ചതുഷ്ക്രിയകൾ ജാമിതീയരൂപങ്ങൾ അളവുകൾ സമയം എന്നിവ റേഡിയോ പ്രക്ഷോഭത്തിലൂടെ നേടിയെടുക്കാൻ കുട്ടികൾക്ക് സാധിച്ചു