ജി യു പി എസ് നങ്ങ്യാർകുളങ്ങര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 690513 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1916 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. വിദ്യാഭ്യാസത്തിൽക്കൂടിമാത്രമേ സാമൂഹ്യപുരോഗതിയുണ്ടാവുകയുള്ളൂ എന്നറിയാമായിരുന്ന അന്നത്തെ നേതാക്കന്മാരുടെ ശ്രമഫലമായാണ് സ്കൂൾ രൂപീകരിച്ചത്.കോയിക്കോലിൽ കുടുംബംവകയായിരുന്നു സ്കൂൾ നിലനിന്നിരുന്ന സ്ഥലം.1951 ൽ 1 മുതൽ 7 വരെയുള്ള ക്ലാസുകളിലായി 3 ഡിവിഷൻ വീതം 21 ഡിവിഷൻ നിലനിന്നിരിന്നു. കെട്ടിടങ്ങൾ ചെറുതും ഓലമേഞ്ഞതും അഴികൾ അടിച്ചതും ആയിരുന്നു. ചുറ്റിനും ഓലവേലി ഉണ്ടായിരുന്നു.അന്ന് ചുറ്റുപാടും ധാരാളം വൃക്ഷങ്ങൾ ഉണ്ടായിരുന്നു.ഇപ്പോൾ സമൂഹത്തിൻറെ വിവിധ മേഖലകളിൽ വിരാജിക്കുന്ന വിവിധ വ്യക്തികളെ ഈ വിദ്യാലയം വാർത്തെടുത്തിട്ടുണ്ട്.