എ. വി. എം. എൽ. പി. എസ്. പാമ്പൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ തൃശൂർ വെസ്റ്റ് ഉപജില്ലയിൽ ഒല്ലൂക്കര ബി ആർ സി യിൽ ഉൾപ്പെട്ട സ്കൂൾ ആണ് എ വി എം എൽ പി സ്കൂൾ .
ചരിത്രം
1963വരെ ഒരു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ഒന്നാം ക്ലാസ് വിദ്യാഭ്യാസം പോലും നേടാൻ സൗകര്യം ഉണ്ടായിരുന്നില്ല.ഈ കഷ്ടപ്പാടിനെ അതിജീവിക്കാൻ ചർച്ച ഉണ്ടായപ്പോൾ പെരിങ്ങോട്ടുക്കര ആവനങ്ങട്ടു കളരിയിൽ പോയി ആശയം അവതരിപ്പിക്കാനും തീരുമാനിച്ചു. ആവനങ്ങട്ടു കളരിയിലെ സുബ്രമന്ന്യ പണിക്കരേ കണ്ടു കാര്യം ബോധിപ്പിച്ചപ്പോൾ അവരുടെ പാമ്ബൂരുള്ള സ്ഥലത്ത് സ്കൂൾ തുടങ്ങി. ആവനങ്ങട്ടു വേലായുധൻമെമ്മോറിയൽ ലോവെർ പ്രൈമറി എന്നതിൻറെ സംക്ഷിതരൂപമാണ് എ.വി.എം.എൽ.പി. ഒരു ഘട്ടത്തിൽ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി പത്തു ഡിവിഷനുകൾ ഉണ്ടായിരുന്നു
ഭൗതികസൗകര്യങ്ങൾ
വിസ്താരമായ പ്ലേ ഗ്രൌണ്ട്,ക്ലാസ്സുകൾ ,കിണർ വെള്ളം ,പൈപ്പ്,ടോയലെറ്റ്,ലൈബ്രറി,ലാബ് ,സ്പോർട്സ് ഉപകരണങ്ങൾ ,അടുക്കള,ഭക്ഷണമുറി ,കമ്പ്യൂട്ടർ ,മൈക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്പോർട്സ് ,ദിനാചരണം,പ്രവൃത്തിപരിചയമേള,ബോധവൽക്കരണക്ലാസ്,കലാസാഹിത്യപ്രവർത്തനം,പഠനയാത്ര
മുൻ സാരഥികൾ
ഗോവിന്ദൻ എഴുത്തച്ഛ്ൻ മാസ്റ്റർ(1964-1966), ഇ.കാർത്യായനി ടീച്ചർ, കെ.വി.സുമതി ടീച്ചർ, കെ.കോമളം ടീച്ചർ, സി.ജി.രാധ ടീച്ചർ, പി.കെ.തങ്കമണി ടീച്ചർ( എല്ലാവരും എച്ച്.എം.ആയിരുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.വി.ജി.ഗോപാലകൃഷ്ണൻ(വൈസ് പ്രിൻസിപ്പാൾ,കാലടി സംസ്കൃത സർവ്വകലാശാല) ഹരി പാമ്പൂർ(ഹിമാലയ സാഹസിക യാത്ര) ബിനീഷ് ബാലൻ (ഫുട്ബോൾ പ്ലെയെർ) കെ.സേതുമാധവൻ(റിട്ട.ഡി.ഇ.ഒ)
നേട്ടങ്ങൾ .അവാർഡുകൾ.
കബ് ബുൾബുൾ ഓവറോൾ ചാമ്പ്യൻഷിപ്പ്, ഉപജില്ല മേള -- ക്ലേ മോടെല്ലിംഗ്,ബീഡ്സ് വർക്ക്,കഥാ കഥനം,കടംകഥ
വഴികാട്ടി
{{#multimaps:10.55872,76.206236|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ