വിജയ എ.യു.പി.എസ് തുയ്യം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
തുയ്യം എന്ന ഗ്രാമത്തിൽ 1954 ൽ ശ്രീ ഗോപാലൻ നായർ എന്ന മഹദ്വ്യക്തി ചെറിയ ഒരു മുറി മാത്രമായി തുടങ്ങി വച്ചതാണ് വിജയ.എ.യു.പി.സ്കൂൾ. അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായി കുറെകൂടി വളർന്നു ഇന്ന് നാടിനു തന്നെ ഒരു അക്ഷയപത്രമായി നിലകൊള്ളുകയാണ്. കുറെ കുട്ടികൾക്ക് അറിവിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
എടപ്പാൾ ഉപജില്ലയുടെ അതിർത്തിയിലുള്ള അതിമനോഹരമായ പ്രകൃതിയോടു ചേർന്ന് നിൽക്കുന്ന ഈ വിദ്യാലയം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്.1 ഏക്കറിൽ പരന്നു കിടക്കുന്ന വിദ്യാലയം നാല് ഭാഗവും മതിലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു.എല്ലാ ക്ലാസുകളിലും പൂർവവിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരത്തോടെ ഫാനും ലൈറ്റും സ്ഥാപിച്ചു.മാനേജ്മെന്റിന്റെ സഹകരണത്തോടു കൂടി എല്ലാ ക്ലാസുകളിലും വാതിലുകളും ജനാലകളും വച്ച് സുരക്ഷിതമാക്കി.കൂടാതെ പുതിയ ഒരു സ്മാർട്ട് ക്ലാസ്സ് റൂം ആരംഭിച്ചു.കുട്ടികളിൽ സത്യസന്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ ഒരു "HONESTY SHOP" ആരംഭിച്ചു.കുട്ടികൾക്ക് അനുസരിച്ച് ബെഞ്ചും ഡെസ്കും ലഭ്യമാണ്.