സെന്റ് മേരീസ് സി.എൽ.പി.എസ് മറ്റം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 024336 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിജയങ്ങൾ കൊയ്തുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഫ്രാൻസിസ്കൻ ക്ലാരിസ്റ് സന്യാസസഭാവിഭാഗത്തിന്റെ കീഴിൽ (എഫ് .സി .സി ) നടത്തുന്നതിനായി അംഗീകാരം ലഭിച്ചു .അറിവിന്റെ അക്ഷയഖനിയായി ആയിരങ്ങൾക്ക് അറിവിന്റെ മാധുര്യം പകർന്ന് മറ്റം എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്റ് മേരീസ് സി. എൽ. പി സ്കൂൾ പരിലസിക്കുന്നു .പ്രസ്‌തുത വിദ്യാലയത്തിന്റെ പ്രഥമ പ്രധാന അധ്യാപികയായി ബഹു . സിസ്റ്റർ ബർണദീത്ത നിയമിതയായി .തുടർന്നും ഓരോ പ്രധാനാധ്യ്‌പിക മാരുടെ നേതൃത്വത്തിൽ അർപ്പണ ബോധം ഉള്ള അധ്യാപികമാരിലൂടെ വിദ്യാലയത്തിലെ അക്കാദമിക - കലാ - കായിക - പ്രവർത്തി പരിചയ മേഖലകളിൽ വിജയത്തിന്റെ പൊൻകൊടി പാറിച്ചുകൊണ്ട് ഈ പള്ളി കൂടം വിജയരഥത്തിൽ മുന്നേറി കൊണ്ടിയിരിക്കുന്നു . ഇപ്പോൾ ഈ വിദ്യാലയത്തിൽ 9 അധ്യാപകരും 170ഓളം വിദ്യാർത്ഥികളും ഉണ്ട് .കൂടാതെ മറ്റം അസുംപ്ഷൻ നഴ്സറി സ്കൂളിൽ 110 ഓളം കുട്ടികളും പഠിക്കുന്നു ഇവിടെ വരുന്ന ഓരോ വിദ്യാർഥിയിലും വിദ്യയോടൊപ്പം കൈനിറയെ ദൈവിക ജഞാനത്തിന്റെയും സാംസ്കാരികാഭിവൃദ്ധിയുടെയും ധാർമിക ചിന്തകളുടെയും അച്ചടക്കശീലത്തിന്റെയും വരദാനങ്ങൾ കൂടി പകർന്നു നൽകി യാത്രയാക്കിയതിന്റെ ചാരിതാർത്യത്തിൽ നിർവൃതിയടയുകയാണ് ഈ വിദ്യലയ മുത്തശ്ശി