എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/ജൂനിയർ റെഡ് ക്രോസ്

11:51, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34001SFAHSS (സംവാദം | സംഭാവനകൾ) ('JRC സാമൂഹിക സേവനം ലക്ഷ്യമാക്കി സ്കൂളുകളിൽ നില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

JRC

സാമൂഹിക സേവനം ലക്ഷ്യമാക്കി സ്കൂളുകളിൽ നിലകൊള്ളുന്ന ഒരു സംഘടനയാണ് ജൂനിയർ റെഡ്ക്രോസ്(JRC). അർത്തുങ്കൽ സ്കൂളിൽ 8 വർഷമായി JRC യൂണിറ്റ് പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഫെൽ സിറ്റ K.വക്കച്ചൻ, JRC കൗൺസിലറായി പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യ ദിനം,പരിസ്ഥിതി സ്ഥിനം, ഡോക്ടേഴ്സ് ദിനം, തുടങ്ങി സാമൂഹിക പ്രാധാന്യം അർഹിക്കുന്ന ദിനാചരണങ്ങൾ JRC യുടെ പങ്കാളിത്തത്തോടെ നടത്തി വരുന്നു.കൂടാതെ കോവിഡ് വ്യാപനം നിലനിന്ന സാഹചര്യത്തിൽ JRC യുടെ ആഭിമുഖ്യത്തിൽ അർത്തുങ്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മാസ്ക് വിതരണം നടത്തി.JRC കേഡറ്റുകൾക്കായി 8,9,10 ക്ലാസുകളിൽ നടത്തപ്പെടുന്ന പരീക്ഷകളിൽ കുട്ടികൾ കൃത്യമായി പങ്കെടുക്കുന്നു. പത്താം ക്ലാസിലെ കുട്ടികൾക്കായി റോഡ് നിയമങ്ങളെക്കുറിച്ചും, കുട്ടികളിൽ സാമൂഹിക അവബോധം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ബോധവാന്മാരാക്കുന്നതിനു വേണ്ടി ഏകദിന സെമിനാറുകൾ നടത്തിപ്പോരുന്നു.