ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/വിദ്യാരംഗം‌ 2018-19

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/വിദ്യാരംഗം‌ 2018-19 എന്ന താൾ ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/വിദ്യാരംഗം‌ 2018-19 എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉദ്ഘാടനം

2018 - 19 അധ്യയനവർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനവും വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും 2018 ജൂൺ 19-ാം തീയതി ചൊവ്വാഴ്ച രാവിലെ 10.00 നു് സ്ക്കൂൾ ഹാളിൽ വച്ച് നടന്നു. ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗം ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കളക്ടർ എസ്. കാർത്തികേയൻ അവർകൾ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. ഗോപൻ, ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്. നാസർ, സ്കൂൾ ഹെഡ്‌മിസ്ട്രസ് മുംതാസ് ഭായി. എസ്.കെ, പ്രിൻസിപ്പാൾ കെ.എൻ. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.

വായനവാരം

2018 ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് ജൂൺ 19-ന് വായനദിന ക്വിസ് മത്സരം നടത്തുകയുണ്ടായി. കൂടാതെ സാഹിത്യകാരന്മാരെയും അവരുടെ കൃതികളും പരിചയപ്പെടുത്തി. ഇതനോടൊപ്പംതന്നെ വിദ്യാർത്ഥികൾ അവരുടെ വായനാനുഭവം പങ്കുവയ്ക്കുകയും ചെയ്തു. വായനദിനത്തോടനുബന്ധിച്ച് കേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താല‌ൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ താല‌ൂക്ക്തല അഖില കേരള വായനമത്സരത്തിൽ കൊല്ലം ഗവ : മോ‍ഡൽ. ബോയ്സ് എച്ച്. എസ് ലെ കെ സായിറാം ഒന്നാം സ്ഥാനം നേടി.

ക്വിസ്


























നാടകക്കളരി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 2018 ജൂലൈ 2-ന് സ്കൂളിൽ നാടക പരിശീലന ക്ലാസ് സംഘടിപ്പിച്ചു. അധ്യാപകരായ എൻ. ഗോപാലകൃഷ്ണൻ, വിദ്യാർത്ഥികളായ സായിറാം. കെ, സാനന്ദ് ക്യാംബെൽ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി.