ഗവ. എച്ച് എസ് എസ് തരുവണ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:59, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15069 (സംവാദം | സംഭാവനകൾ) (ഐ ടി ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഐ ടി ക്ളബ്

ആധുനിക കാലഘട്ടത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒരു വിഷയമാണ് ഇൻഫർമേഷൻ ടെക്നോളജി .പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഈ വിഷയത്തിന്റെ പ്രാധാന്യം ചോർന്നു പോവാതെ വിദ്യാർത്ഥികളിൽ നിലനിർത്താനും നവീന സങ്കേതങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്താനും ദൈനം ദിനജീവിതത്തിൽ പ്രയോജനപ്പെടുത്തുന്ന രീതിയിൽ അവർക്കു ഐ ടി ഉപയോഗിക്കാനും കഴിയുന്ന രീതിയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഐ ടി ക്ലബ് .താല്പര്യമുള്ള വിദ്യാർഥികൾ ഈ ക്ലബ്ബിൽ അംഗമാകുകയും ഐ ടി അനുബന്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യും .

ഐ ടി  ചുമതല

ക്ലാസുകൾ ഹൈടെക് ആയതോടുകൂടി ഐ ടി ക്ലബ് അംഗങ്ങൾക്ക് ഉത്തരവാദിത്തം കൂടി .ക്ലാസ് റൂമുകളിലെ ഐ ടി ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ അദ്ധ്യാപകരെ സഹായിക്കുന്നത് ഇവരാണ് .ഇവർക്ക് ആവശ്യമായ ക്ലാസ്സുകളും നിർദ്ദേശങ്ങളും  അതത് സമയങ്ങളിൽ നൽകുന്നതിലൂടെ ഇവർ ഇത്തരം കാര്യങ്ങളിൽ പ്രാപ്തരാവുന്നു

ഐ ടി ക്വിസ്

രണ്ടു മാസങ്ങൾ കൂടുമ്പോൾ ഐ ടി ക്വിസ് സ്കൂളിൽ നടത്താറുണ്ട് .കോവിഡ് കാലഘട്ടം വന്നതോട് കൂടി ഇത് നിന്ന് പോയെങ്കിലും ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ പരിപാടി വീണ്ടും ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്